HOME
DETAILS
MAL
ഹാഫിസ് സഈദിന്റെ കസ്റ്റഡി നീട്ടി
backup
July 24 2019 | 20:07 PM
ലാഹോര്‍: ലഷ്കറെ ത്വയ്യിബ സ്ഥാപകനും മുംബൈ ഭീകരാക്രമണ സൂത്രധാരനുമായ ജമാഅത്തുദ്ദഅ്വ നേതാവ് ഹാഫിസ് സഈദിന്റെ ജുഡീഷ്യല്‍ കസ്റ്റഡി പാക് ഭീകരവിരുദ്ധകോടതി 14 ദിവസത്തേക്കു നീട്ടി. പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ യു.എസ് പര്യടനത്തിനു തൊട്ടുമുമ്പ് ജൂലൈ 14നാണ് ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തത്.
ഓഗസ്ത് ഏഴിന് ഹാഫിസിനെതിരായ കുറ്റപത്രം ഹാജരാക്കണമെന്ന് കോടതി പഞ്ചാബ് പൊലിസിനോട് നിര്‍ദേശിച്ചു. ഹാഫിസ് ഉള്‍പ്പെടെ ജമാഅത്തുദ്ദഅ്വയുടെ 13 മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ 23 എഫ്.ഐ.ആറാണ് രജിസ്ടര്‍ ചെയ്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."