ബ്രൂവറി അഴിമതി; യൂത്ത് ലീഗ് എക്‌സൈസ് ഓഫിസ് ഉപരോധത്തില്‍ നേരിയ സംഘര്‍ഷം
കുന്ദമംഗലം: ബ്രുവറി അഴിമതിയില്‍ എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കുന്ദമംഗലം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ ചെത്തുകടവ് എക്‌സൈസ് ഓഫിസ് ഉപരോധം ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്‍ ഉദ്ഘാടനം ചെയ്തു.
സമ്പൂര്‍ണ്ണ മദ്യവര്‍ജ്ജനം പ്രചരണമാക്കി അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍, മന്ത്രി സഭയില്‍ പോലും ആലോചിക്കാതെ ഒരു പെട്ടിക്കട നടത്താന്‍ അനുമതി നല്‍കുന്ന ലാഘവത്തോടെ, വിദേശ മദ്യ നിര്‍മ്മാണത്തിന് യഥേഷ്ടം അനുമതി നല്‍കുകയാണെന്നും, എസ്.എന്‍.സി ലാവ്‌ലിന്‍ അഴിമതിക്ക് ശേഷം കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ അഴിമതിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. പ്രളയവും പ്രയാസവുമായി നാട് വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ പിന്നാമ്പുറത്തിരുന്ന് അനധികൃതമായി ബ്രൂവറിയും ഡിസ്റ്റിലെറിയും തുടങ്ങാനുള്ള സൗകര്യങ്ങള്‍ ഒരുക്കി കോടിക്കണക്കിന് രൂപ അഴിമതി നടത്താനുള്ള എക്‌സൈസ് മന്ത്രിയുടെ നീക്കമാണ് പുറത്ത് വന്നിരിക്കുന്നത്. എക്‌സൈസ് മന്ത്രി രാജിവെച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും, അദ്ദേഹം ആവശ്യപ്പെട്ടു.അധ്യക്ഷനായി. ഖാലിദ് കിളിമുണ്ട, ഒ. ഉസ്സയിന്‍, എ.കെ ഷൗക്കത്തലി, പി. മമ്മിക്കോയ, എന്നിവര്‍ പ്രസംഗിച്ചു. ഉപരോധത്തിന് കുഞ്ഞിമരക്കാര്‍ മലയമ്മ, ഹഖീം മാസ്റ്റര്‍, ഒ. സലീം, നിസാര്‍ പെരുമണ്ണ, മുനീര്‍ പുത്തൂര്‍മഠം, എന്‍.എം യൂസുഫ്, അബുബക്കര്‍ ഒളവണ്ണ, ടി.പി.എം സാദിഖ്, സിറാജ് മലയമ്മ, നിയാസ് കള്ളന്‍തോട്, ശാക്കിര്‍ കുറ്റിക്കടവ്, ശമീര്‍ പാഴൂര്‍, അന്‍സാര്‍ പെരുവയല്‍, മുര്‍ത്താസ് മാവൂര്‍, സലാം കള്ളിക്കുന്ന്, ഷാജി പുല്‍കുന്നുമ്മല്‍, രവി തെറ്റത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
ഉപരോധത്തെതുടര്‍ന്ന് കുന്ദമംഗലം പൊലിസ് അറസ്റ്റ് ചെയ്ത മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് എം. ബാബുമോന്‍, ഒ.എം നൗഷാദ്, കെ. ജാഫര്‍ സാദിഖ്, ഐ. സല്‍മാന്‍, ഹഖീം മാസ്റ്റര്‍, സലിം കുറ്റിക്കാട്ടൂര്‍, കുഞ്ഞിമരക്കാര്‍, നൗഷാദ് പുത്തൂര്‍മഠം, ഒ. സലിം, ഉനൈസ് പെരുവയല്‍, യു.എ ഗഫൂര്‍, സിദ്ധീഖ് തെക്കെയില്‍, വി.പി സലിം എന്നിവരെ കേസെടുത്ത് ജാമ്യത്തില്‍ വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."