HOME
DETAILS
MAL
വ്യാസവിദ്യാമന്ദിര്‍ സ്‌കൂളില്‍ മോഷണശ്രമം
backup
May 29 2017 | 19:05 PM
പരവൂര്‍: കൂനയില്‍ മാവിന്‍മൂട് കൃഷിഭവന് സമീപത്തെ വ്യാസവിദ്യാമന്ദിര്‍ സ്‌കൂളില്‍ മോഷണശ്രമം. സ്‌കൂളിന്റെ മുന്‍വശത്തെ കതക് കുത്തിതുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. ഓഫിസിലെ അലമാരയും മേശയും കബോര്‍ഡുകളും തുറന്നിട്ട നിലയിലാണ്.
സ്‌കൂളിലെ അഡ്മിഷന്‍ സമയമായതിനാല്‍ പണം ഉണ്ടാകുമെന്ന് കരുതിയാണ് മോഷ്ടാക്കള്‍ ഈ ശ്രമം നടത്തിയത്. തൊട്ടടുത്തുള്ള സുരേന്ദ്രന്‍പിള്ളയുടെ കടയിലും മോഷ്ടാക്കള്‍ കയറിയിട്ടുണ്ട്. കടയുടെ പൂട്ട് പൊളിച്ചായിരുന്നു മോഷണശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."