ശാപമോക്ഷമില്ലാതെ തുര്‍ക്കി പാലം
കല്‍പ്പറ്റ: നഗരസഭയിലെ 25, 26 ഡിവിഷനുകളില്‍ പെടുന്നതും നിരവധി കുടുംബങ്ങള്‍ക്ക് പ്രയോജനകരമാവുകയും ചെയ്യേണ്ട തുര്‍ക്കി പാലം നിര്‍മിച്ച് നാല് വര്‍ഷം കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് നിര്‍മാണം പൂര്‍ത്തിയായില്ല. ഇതോടെ നാട്ടുകാര്‍ പാലം കടക്കാന്‍ ബുദ്ധിമുട്ടുകയാണ്.
നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള മുറവിളികള്‍ കൊടുവില്‍ രണ്ടര കോടി രൂപ ചെലവിലാണ് തുര്‍ക്കി പുഴക്ക് മുകളില്‍ പാലം നിര്‍മിച്ചത്. പാലം നിര്‍മാണവുമായി ബന്ധപെട്ട് വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. മൂന്ന് വര്‍ഷം മുന്‍പാണ് പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പ് കാലത്തും പൊതു തെരഞ്ഞെടുപ്പ് കാലത്തും പ്രധാന പ്രചരണ വിഷയങ്ങളില്‍ ഒന്ന് തുര്‍ക്കി പാലമായിരുന്നു. എന്നാല്‍ പിന്നീട് പാലം നിര്‍മാണം സംബന്ധിച്ച് ഒരു മിണ്ടാട്ടവും ഇെല്ലന്ന് പ്രദേശവാസികള്‍ പറയുന്നു.
അപ്രറോച്ച് റോഡ് ഇല്ലാത്തതിനാല്‍ ഇരുമ്പ് കോണി വച്ചാണ് ആളുകള്‍ പാലത്തിന് മുകളില്‍ കയറുന്നത്. കൈതകൊല്ലി, അഡ്‌ലെയ്ഡ് എന്നീ പ്രദേശങ്ങളിലെ മൂന്നൂറ്റി അന്‍പതോളം കുടുംബങ്ങള്‍ക്ക് പ്രയോജനകരമാകുന്ന പാലമാണിത.് പാലത്തിന് മുന്നൂറ് മീറ്റര്‍ അപ്രോച്ച് റോഡിനായി നാല് കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. ഇതിലെ ക്രമക്കേടാണ് വിജിലന്‍സ് അന്വേഷിക്കുന്നത്.
പ്രദേശത്ത് അഞ്ച് ആദിവാസി കോളനികളിലായി നൂറ്റി അന്‍പതോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. നേരത്തെ ഇരുമ്പ് പാലമായിരുന്നു ഉണ്ടായിരുന്നത്. പാലം പൂര്‍ണമായും ദ്രവിച്ചതോടെ താല്‍കാലിക മരപ്പാലം നിര്‍മിച്ചു. എന്നാല്‍ ഈ മരപ്പാലം തകര്‍ന്ന് വീണ് ഒരാള്‍ക്ക് പരുക്കേറ്റിരുന്നു. തുടര്‍ന്നാണ് കോണ്‍ക്രീറ്റ് പാലം നിര്‍മിക്കുന്നത്.
പാലം യാഥാര്‍ഥ്യമായാല്‍ വെള്ളാരം കുന്നില്‍ ഗവ.കോളജിന് സമീപം എത്തിചേരാന്‍ കഴിയുന്ന തരത്തില്‍ ബദല്‍ പാതയായി ഉപയോഗിക്കാന്‍ കഴിയും. പാലം യാഥാര്‍ത്യമാക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പിലെ സംഘം സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. എന്നാല്‍ തുടര്‍ നടപടി ഉണ്ടായില്ലന്നാണ് ആരോപണം. അപ്രോച്ച് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."