കരാറുകാരന്‍ വണ്ടി ചെക്ക് നല്‍കി കബളിപ്പിച്ചു: ചെക്ക് മടങ്ങിയതിന് പിന്നില്‍ ഒത്തുകളിയെന്ന് ആരോപണം
കല്‍പ്പറ്റ: പൊതുമരാമത്ത് വകുപ്പിന്റെ കരാറുകാരന്‍ വണ്ടിചെക്ക് നല്‍കി കെ.എസ്.ഇ.ബി.യെ കബളിപ്പിച്ചു. എട്ട് ലക്ഷം രൂപയുടെ ചെക്ക് മടങ്ങി.
തരുവണ വെള്ളമുണ്ട നിരവില്‍പുഴ റോഡിന്റെ നിര്‍മാണ ജോലികളുമായി ബന്ധപ്പെട്ട് ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റുന്നതിന് പൊതു മരാമത്ത് വകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് കരാറുകാരന്‍ നല്‍കിയ എട്ട് ലക്ഷം രൂപയുടെ ഫെഡറല്‍ ബാങ്ക് ചെക്കാണ് അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ മടങ്ങിയത്. സെപ്റ്റംബര്‍ 30 തിയതി വച്ച് നല്‍കിയ ചെക്ക് പിന്നീട് രണ്ട് ദിവസം കൂടി പിടിച്ച് വച്ചെങ്കിലും പണമില്ലാത്തതിനാല്‍ മടക്കുകയായിരുന്നു.
പണം കെ.എസ്.ഇ.ബി അക്കൗണ്ടില്‍ എത്തിയാല്‍ മാത്രമെ റോഡിന്റെ ഇരുവശങ്ങളിലും നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ അവര്‍ മാറ്റുകയുള്ളൂ. പോസ്റ്റ് മാറ്റിയാല്‍ മാത്രമെ മറ്റ് ജോലികള്‍ നടത്താന്‍ കഴിയൂ. 2015ല്‍ തുക അനുവദിച്ച ഈ റോഡ് ജോലി നടത്താതിനാല്‍ തകര്‍ന്ന് തരിപ്പണമായ അവസ്ഥയിലാണ്.
റോഡ് ഉടന്‍ നന്നാക്കുമെന്ന് അധികൃതര്‍ പല തവണ നാട്ടുകാര്‍ക്ക് ഉറപ്പു കൊടുത്തതാണ്. ചെക്ക് മടങ്ങിയ സംഭവം കരാറുകാരനും ഉദ്യോഗസ്ഥരും സ്ഥലം എം.എല്‍.എയും തമ്മിലുള്ള ഒത്തു കളിയാണെന്നാണ് വെള്ളമുണ്ട പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ പി. മൊയ്തീന്‍ ഹാജിയുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."