മഴ കനക്കുന്നു; ബാണാസുര അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തി
കല്‍പ്പറ്റ: അറബിക്കടലിന്റെ തെക്ക് കിഴക്ക് ഭാഗത്തായി രൂപപ്പെട്ട ന്യൂനമര്‍ദം കാരണം വരും ദിവസങ്ങളില്‍ അതിശക്തമായ മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജില്ലയിലും സുരക്ഷാ ക്രമീകരണങ്ങളൊരുക്കി അധികൃതര്‍.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ബാണാസുര സാഗര്‍ ഡാമില്‍ നിന്ന് 55 ക്യുമെക്സ് വരെ വെള്ളം ഇന്നലെ വൈകിട്ട് നാലോടെ തുറന്ന്വിടാന്‍ തുടങ്ങി.
കരമാന്തോടിലുടെ പനമരം പുഴയിലേക്കാണ് വെള്ളം ഒഴുകിപ്പോകുന്നത്. ഇതുകൊണ്ട് തന്നെ കരമാന്‍തോടിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.മഴക്കെടുതികള്‍ നേരിടാനായി ജില്ലയില്‍ എല്ലാ മുന്‍ കരുതലുകളും എടുത്തിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിരന്തരം സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണ്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകളും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടുന്നതിനായി ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘവും ജില്ലയില്‍ ക്യാംപ് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."