HOME
DETAILS

രാജീവ് ഗാന്ധി വധം: മകളുടെ വിവാഹത്തിനായി നളിനി ഒരുമാസത്തേക്ക് പരോളിലിറങ്ങി

  
backup
July 25 2019 | 06:07 AM

rajiv-gandhi-killer-nalini-released-for-a-month-for-daughters-wedding

 

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന്‍ ജയിലില്‍ നിന്ന് പരോളിലിറങ്ങി. മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും ഒരുക്കങ്ങള്‍ നടത്തുന്നതിനുമായി ഒരുമാസത്തെ പരോളാണ് നളിനിക്ക് ലഭിച്ചിരുന്നത്. വെല്ലൂര്‍ ജയിലില്‍ നിന്ന് ഇന്ന് രാവിലെയാണ് പുറത്തിറങ്ങിയത്. ബ്രിട്ടനില്‍ വൈദ്യപഠനം നടത്തുന്ന മകള്‍ ഹരിത്ര അടുത്ത ആഴ്ച എത്തും. വെല്ലൂര്‍ വിടുന്നതിനും മാധ്യമങ്ങളേയും രാഷ്ട്രീയക്കാരേയും കാണുന്നതിനും നളിനിക്ക് വിലക്കുണ്ട്. കഴിഞ്ഞ മാസമാണ് ഇവര്‍ക്ക് മദ്രാസ് ഹൈക്കോടതി ഉപാധികളോടെ പരോള്‍ അനുവദിച്ചത്.

മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കായി ആറുമാസത്തെ പരോള്‍ ആയിരുന്നു നളിനി ആവശ്യപ്പെട്ടിരുന്നത്. 27 വര്‍ഷത്തെ ജയില്‍ വാസത്തിനിടെ നളിനിക്ക് ഇത് രണ്ടാതംവണയാണ് പരോള്‍ ലഭിക്കുന്നത്്. പിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ 2016ല്‍ നളിനിക്ക് 24 മണിക്കൂര്‍ സമയത്തേക്ക് പരോള്‍ ലഭിച്ചിരുന്നു. ജീവപര്യന്തം തടവ് അനുഭവിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം കൂടുമ്പോള്‍ ഒരുമാസത്തെ പരോളിന് അവകാശമുണ്ട്. എന്നാല്‍ 27 വര്‍ഷത്തിനിടെ ഒരുതവണ മാത്രമാണ് പരോള്‍ ലഭിച്ചതെന്നായിരുന്നു നളിനിയുടെ വാദം.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തമിഴ്‌നാട്ടിലെത്തിയ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി, 1991 മെയ് 21നാണ് തമിഴ് പുലികളുടെ ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്. കേസില്‍ നളിനിയുള്‍പ്പെടെ നാലുപേര്‍ക്ക് വധശിക്ഷയും മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവുമാണ് വിധിച്ചത്. എന്നാല്‍ ജയിലില്‍ അരിത്ര എന്ന നളിനി പെണ്‍കുഞ്ഞിനു ജന്മം നല്‍കിയതിനു പിന്നാലെ ഇവരുടെ വധശിക്ഷ, മാനുഷിക പരിഗണനയുടെ പേരില്‍ ജീവപര്യന്തമാക്കി ഇളവ് ചെയ്യുകയായിരുന്നു. സുപ്രിംകോടതിയും ശരിവച്ച വധശിക്ഷ രാജീവ് ഗാന്ധിയുടെ വിധവ സോണിയ ഗാന്ധിയുടെ അപേക്ഷ പ്രകാരമാണ് 2000ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജീവപര്യന്തമായി കുറച്ചത്.

1994 ജൂണ്‍ 14ന് അറസ്റ്റിലായ നളിനി 27 വര്‍ഷമായി വെല്ലൂരിലെ വനിതാ ജയിലിലാണ് കഴിയുന്നത്. ജയിലില്‍ ജനിച്ച മകള്‍ ഉന്നതപഠനത്തിന് ശേഷം നിലവില്‍ മുത്തച്ചനോടൊപ്പം വിദേശത്താണ് കഴിയുന്നത്. നളിനിയുടെ ഭര്‍ത്താവ് മുരുകന്‍ എന്ന ശ്രീഹരനും രാജീവ് ഗാന്ധി കേസില്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്.


Rajiv Gandhi Killer Nalini Released For A Month For Daughter's Wedding



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

വോട്ടെണ്ണും മുമ്പ് കശ്മീര്‍ സഭയിലേക്ക് അഞ്ചംഗങ്ങളെ നാമ നിര്‍ദ്ദേശം ചെയ്യാനുള്ള തിരക്കിട്ട നീക്കവുമായി ഗവര്‍ണര്‍?; ശക്തമായി എതിര്‍ത്ത് ഇന്‍ഡ്യാ സഖ്യം 

National
  •  2 months ago
No Image

48-ാമത് വയലാര്‍ പുരസ്‌കാരം അശോകന്‍ ചരുവിലിന്

Kerala
  •  2 months ago
No Image

എ.ഡി.ജി.പിക്കെതിരായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി; ക്ലിഫ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍

Kerala
  •  2 months ago
No Image

'കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്തില്‍ പിടികൂടപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്‌ലിം സമുദായത്തില്‍ പെടുന്നവര്‍'  വിവാദ പരാമര്‍ശവുമായി വീണ്ടും കെ.ടി ജലീല്‍ 

Kerala
  •  2 months ago
No Image

ഇസ്‌റാഈലിനുള്ള ആയുധകയറ്റുമതി നിര്‍ത്തിവെച്ച് ഫ്രാന്‍സ്; നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നെതന്യാഹു

International
  •  2 months ago
No Image

ഒരു സമുദായത്തെ മുഴുവന്‍ കുറ്റവാളികളാക്കുന്നു; ആര്‍.എസ്.എസ് പോലും പറയാത്ത കാര്യമാണ് ജലീല്‍ പറഞ്ഞത്; രൂക്ഷവിമര്‍ശനവുമായി പി.എം.എ സലാം

Kerala
  •  2 months ago
No Image

എം.ടിയുടെ വീട്ടിലെ മോഷണം; ജോലിക്കാരിയും ബന്ധുവും കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

ഭാര്യയെ കൊലപ്പെടുത്തി, ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  2 months ago
No Image

ആശുപത്രികള്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, അഭയകേന്ദ്രങ്ങള്‍....ജനജീവിതത്തിന്റെ ഒരടയാളം പോലും ശേഷിപ്പിക്കാതെ ആക്രമണം 

International
  •  2 months ago