'രാഷ്ട്രീയത്തിലേക്കില്ല':പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് രജനീകാന്ത് പിന്മാറി; തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലില്ലാതെ ജനതയെ സേവിക്കുമെന്ന് താരം
ചെന്നൈ: പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറി നടന് രജനീകാന്ത്. ആരോഗ്യ പ്രശ്നങ്ങളാണ് തീരുമാനത്തിന് പിന്നില്ലെന്നാണ് വിശദീകരണം. പിന്മാറ്റം കടുത്ത നിരാശയോടെയാണെന്നും വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനില്ലെന്നും അതില്ലാതെ ജനങ്ങളെ സേവിക്കാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
'തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രവേശിക്കാതെ ജനങ്ങളെ സേവിക്കും. എന്റെ തീരുമാനം ആരാധകരെ നിരാശപ്പെടുത്തുമെന്ന് അറിയാം. എന്നാല്‍ എല്ലാവരും എനിക്ക് മാപ്പു തരണം'- അദ്ദേഹം കുറിച്ചു.
അങ്ങേ അറ്റത്തെ വേദനയോടെയാണ് ഈ പിന്മാറ്റം പ്രഖ്യാപിക്കുന്നത്. ഇത് പ്രഖ്യാപിക്കുമ്പോള്‍ അനുഭവിക്കുന്ന വേദന തനിക്കു മാത്രമേ അറിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ 31 ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നായിരുന്നു രജനീകാന്ത് നേരത്തെ അറിയിച്ചിരുന്നത്. ജനുവരിയിലല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും രജനീകാന്ത് പറഞ്ഞിരുന്നു.
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാകുന്നതിനിടയിലാണ് രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം നേരിട്ടതിനെ തുടര്‍ന്ന് രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.
മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ ആശങ്കപ്പെടുന്ന രീതിയില്‍ ഒന്നും തന്നെയില്ലെന്നും അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനാണെന്നും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഒരാഴ്ച പൂര്‍ണ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."