HOME
DETAILS

സ്‌റ്റോണ്‍ ക്രഷര്‍: ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ചെയര്‍മാന്‍

  
backup
October 06 2018 | 06:10 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%b7%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%aa

ഇരിട്ടി : എടക്കാനത്തെ മുത്തപ്പന്‍കരിയില്‍ സ്റ്റോണ്‍ക്രഷറിന് പ്രവര്‍ത്തനാനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് നഗരസഭയിലെ ബിജെപി , കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി.പി. അശോകന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ക്രഷര്‍ തുടങ്ങുന്നുവെന്ന ആരോപണം തന്നെ കുപ്രചാരണമാണ്. കരിങ്കല്‍ ഉപയോഗിച്ചുള്ള മണല്‍ നിര്‍മ്മാണവും ഇത് ഉപയോഗിച്ചുള്ള സിമന്റ് കട്ട നിര്‍മ്മാണവുമാണ് ഇവിടെ നടക്കുക.
ഇവ നിര്‍മിക്കുവാനുള്ള യൂനിറ്റിന്റെ അനുമതിക്കാണ് സംരംഭകര്‍ അപേക്ഷിച്ചിരുന്നത് . ഇവരുടെ സ്ഥലമെടുപ്പ് രേഖയിലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
ജിയോളജി, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗങ്ങളുടെ അനുമതി ലഭിച്ച ശേഷമാണ് നഗരസഭയില്‍ പ്രവര്‍ത്തനാനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചത്. ഇതിനുശേഷം ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി. മോഹനന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചു അന്വേഷണം നടത്തിയെങ്കിലും ഇവിടെ സ്ഥാപനം വരുന്നതില്‍ എതിര്‍പ്പറിയിച്ചുള്ള യാതൊരു റിപ്പോര്‍ട്ടും നഗരസഭയ്ക്ക് നാളിതുവരെ ലഭിച്ചില്ല.
തുടര്‍ന്ന് നഗരസഭാ കൗണ്‍സില്‍ യോഗം കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തി ഒരു സര്‍വകക്ഷി പ്രതിനിധി സംഘത്തെ നിയോഗിച്ചെങ്കിലും ഈ കമ്മിറ്റിയും എം സാന്റ് യൂണിറ്റിനെതിരെ എതിരഭിപ്രായം രേഖപ്പെടുത്തിയുള്ളറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല.
യൂനിറ്റ് സ്ഥാപിക്കുന്നതിന് സമീപത്തുള്ള വീട്ടുകാരും എം സാന്റ്എതിര്‍പ്പില്ലെന്ന് ചൂണ്ടി കാട്ടിതങ്ങളുടെ സമ്മതപത്രം നല്‍കിയതോടെയാണ് നഗരസഭയും ഈ സംരഭത്തിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ തീരുമാനിച്ചത്.
ഇതിന്റെ പേരില്‍ അഴിമതി ആരോപിക്കുന്നത് പുകമറയാണെന്നും കോഴവാങ്ങി അനുമതി നല്‍കിയെന്ന ആരോപണം തെളിയിക്കുന്നതിന് ആവശ്യമായ തെളിവ് നല്‍കാനും നിയമപരമായ നടപടികള്‍ സ്വീകരിക്കാനും ആരോപണം ഉന്നയിക്കുന്നവര്‍ക്കു ബാദ്ധ്യതയുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.
ഉപാദ്ധ്യക്ഷ കെ. സരസ്വതി, കൗണ്‍സിലര്‍മാരായ പി.പി. ഉസ്മാന്‍, പി.വി. പ്രേമവല്ലി, ആര്‍.കെ. ഷൈജു, കെ. ഗീത, കെ. അനിത, പി. ലത പി ജിജു, പി.വി.ജലന എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  2 minutes ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  31 minutes ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  37 minutes ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  an hour ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago