നവ കേരളം പടുത്തുയര്‍ത്താം
മാനുഷിക സംസ്കാരം മുതല്‍ കൈരളി ചൈതന്യം വരെ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ പ്രാഥമിക വിദ്യാഭ്യാസ രംഗം ഏകീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കം പ്രശംസനീയമാണ്. ഇത്തരം ഒരു എകീകൃത രീതി നിലവില്‍ വന്നാല്‍ അതൊരു വിജ്ഞാന വിപ്ലവം തന്നെയാവും.
വിദ്യാഭ്യാസം കച്ചവടവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള് പണഭ്രാന്തന്മാര് ലക്ഷ്യംവയ്ക്കുന്ന ഒരു മേഖലയായിക്കൊണ്ടിരിക്കുകയാണ് നമ്മുടെ പ്രാഥമിക വിദ്യാഭ്യാസ രംഗം. സ്വകാര്യ സ്ഥാപനങ്ങളും പ്ലേ സ്കൂളുകളും വന്‍ ബിസിനസായി മാറിക്കൊണ്ടിരിക്കുകയാണ്.
ലഹരിക്കടിമപ്പെട്ട കൗമാരം, താളം തെറ്റിയ യൗവനം, പീഡനക്കൊതിയന്മാരായ വാര്‍ധക്യം തുടങ്ങി വളര്‍ന്നുകൊണ്ടിരിക്കുന്ന കേരളത്തിന്റെ ദുശ് വിശേഷണങ്ങളെ നിര്‍മാര്‍ജനം ചെയ്യാനും പ്രാഥമിക വിദ്യാഭ്യാസം മുതല്ക്കു തന്നെ അഴിച്ചുപണികള്‍ അത്യാവശ്യമാണ്. ഇത്തരത്തില്‍ ഒരു നവ കേരളം പടുത്തുയര്‍ത്താന്‍ നമുക്കൊന്നായ് മുന്നേറാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."