തളിപ്പറമ്പില്‍ വടിവാള്‍ കണ്ടെത്തിയ സംഭവം: ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി
തളിപ്പറമ്പ്: വടിവാളുകള്‍ കണ്ടെത്തിയ സ്ഥലത്ത് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. സര്‍സയ്യിദ് സ്കൂളിനു പിറകുവശത്ത് പ്രവര്‍ത്തിക്കുന്ന എസ്.ഡി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫിസ് പരിസരത്താണ് പരിശോധന നടത്തിയത്. കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്ക്വാഡ് എസ്.ഐ ശശിധരന്, തളിപ്പറമ്പ് എ.എസ്.ഐമാരായ ബാലകൃഷ്ണന്, വല്‍സരാജന്‍, സിവില്‍ പൊലിസ് ഓഫിസര്‍ സ്നേഹേഷ് എന്നിവരും ഡോഗ് സ്ക്വാഡുമാണ് ഇന്നലെ രാവിലെ പത്തരയോടെ പരിശോധന നടത്തിയത്.
കഴിഞ്ഞദിവസം തളിപ്പറമ്പ് എസ്.ഐ കെ. ദിനേശന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇവിടെനിന്ന് നാലു വടിവാളുകള്‍ കണ്ടെടുത്തിരുന്നു. രാഷ്ട്രീയ അക്രമത്തിനുള്ള നീക്കത്തിന്റെ ഭാഗമായി ശേഖരിച്ച ആയുധമാണ് ഇതെന്നാണ് പൊലിസിന്റെ നിഗമനം. അതേസമയം വടിവാള്‍ പിടികൂടിയ സംഭവത്തില്‍ പൊലിസ് അന്വേഷണം ശക്തമാക്കി. ഇതിന്റെ ഭാഗമായി എസ്.ഡി.പി.ഐ നേതാക്കളില്‍നിന്ന് മൊഴിയെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."