HOME
DETAILS

പ്രണയ നൈരാശ്യം: 17കാരിയെ യുവാവ് വീട്ടില്‍ കയറി കുത്തിപ്പരുക്കേല്‍പ്പിച്ചു

  
backup
July 25, 2019 | 7:10 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%af-%e0%b4%a8%e0%b5%88%e0%b4%b0%e0%b4%be%e0%b4%b6%e0%b5%8d%e0%b4%af%e0%b4%82-17%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%af%e0%b5%81

 

യുവാവ് ലഹരിക്ക് അടിമയാണെന്ന് മനസിലാക്കിയതോടെ വിദ്യാര്‍ഥിനി പ്രണയത്തില്‍ നിന്ന് പിന്‍വാങ്ങി
ചേലക്കര: പ്രണയത്തില്‍ നിന്ന് 17കാരി പിന്മാറിയ ദേഷ്യത്തില്‍ കാമുകന്‍ വീട്ടില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ഥിനിയെ കുത്തിപ്പരുക്കേല്‍പ്പിക്കുകയും കൈവിരല്‍ പിടിച്ചൊടിക്കുകയും ചെയ്തു. പഴയന്നൂരിലാണ് സംഭവം. പഴയന്നൂര്‍ സ്വദേശി ചെറുകര മേപ്പാടത്ത് പറമ്പ് ശരത് കുമാറി(22)ന് വേണ്ടി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
17കാരിയുമായി ശരത് കുമാര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. യുവാവ് ലഹരിക്ക് അടിമയാണെന്ന് മനസിലാക്കിയതോടെ വിദ്യാര്‍ഥിനി പ്രണയത്തില്‍ നിന്ന് പിന്‍വാങ്ങി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശരത് കുമാര്‍ പെണ്‍കുട്ടിയെ നിരന്തരം ഭീക്ഷണിപ്പെടുത്തിയിരുന്നുവത്രെ. എന്നാല്‍ ഭയം മൂലം കുട്ടി ഇത് പുറത്ത് പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം യുവാവ് വസതിയിലെത്തുമ്പോള്‍ പെണ്‍കുട്ടിയും സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വാക്ക് തര്‍ക്കത്തിനൊടുവില്‍ ശരത് കുമാര്‍ പെണ്‍കുട്ടിയെ കൈയേറ്റം ചെയ്യുകയും കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. സഹോദരിമാര്‍ നിലവിളിച്ചതോടെ യുവാവ് ഓടി രക്ഷപ്പെട്ടു.
ഇടത് തോളിലാണ് പെണ്‍കുട്ടിക്ക് കുത്തേറ്റത്. മാതാപിതാക്കള്‍ വീട്ടിലെത്തി രാത്രി ഏറെ വൈകിയാണ് പൊലിസില്‍ വിവരമറിയിച്ചത്. ഇത് യുവാവിന് രക്ഷപ്പെടാന്‍ സഹായകമായി. വിദ്യാര്‍ഥിയുടെ പരുക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈഡ്രോ-കഞ്ചാവ് വില്‍പന: ബി.ജെ.പി ദേശീയ നേതാവിന്റെ മകന്‍ പിടിയില്‍; കഞ്ചാവ് പിടിച്ചെടുത്തു

National
  •  14 days ago
No Image

ഫുഡ് ട്രക്ക് നിയമങ്ങൾ പരിഷ്കരിച്ച് സഊദി; പ്രഖ്യാപനവുമായി മുനിസിപ്പാലിറ്റീസ് മന്ത്രാലയം

Saudi-arabia
  •  14 days ago
No Image

സീരിയൽ നടിക്ക് നേരെ ലൈംഗികാതിക്രമം; അശ്ലീല സന്ദേശം അയച്ച മലയാളി യുവാവ് അറസ്റ്റിൽ

crime
  •  14 days ago
No Image

യുഎഇയിൽ ഏറെ വിലപ്പെട്ടതാണ് എമിറേറ്റ്സ് ഐഡി; ഐഡി കാർഡ് നഷ്ടപ്പെടുകയോ, മോഷ്ടിക്കപ്പെടുകയോ ചെയ്താൽ ഇനി പേടിക്കേണ്ട; പുതിയ കാർഡ് ലഭിക്കാൻ ഇക്കാര്യങ്ങൾ അറിഞ്ഞാൽ മതി

uae
  •  14 days ago
No Image

പൊലിസ് വാഹനം നിയന്ത്രണം വിട്ട് അപകടം; മൂന്ന് പൊലിസുകാര്‍ക്ക് പരുക്ക്

Kerala
  •  14 days ago
No Image

സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; 520 രൂപ കുറഞ്ഞു, പവന് 90,000ത്തില്‍ താഴെ

Business
  •  14 days ago
No Image

പരിഹാസങ്ങളെയും കുത്തുവാക്കുകളെയും അതിജീവിച്ചൊരു ലോകകപ്പ് വിജയം

Cricket
  •  14 days ago
No Image

കോയമ്പത്തൂർ കൂട്ടബലാത്സംഗം: രക്ഷപ്പെടാൻ ശ്രമിച്ച 3 പ്രതികളെയും പൊലിസ് വെടിവെച്ച് വീഴ്ത്തി പിടികൂടി

crime
  •  14 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഇന്നും നാളേയും കൂടി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം; പ്രവാസികള്‍ക്കും അവസരം

Kerala
  •  14 days ago
No Image

പൊലിസിൻ്റെയും മോട്ടോർ വാഹനവകുപ്പിൻ്റെയും 'നീക്കങ്ങൾ' ചോർത്തി: വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻമാരായ സഹോദരങ്ങൾ പിടിയിൽ

crime
  •  14 days ago