HOME
DETAILS

ട്രോളിങ് നിരോധനം തീര്‍ന്നു; പ്രതീക്ഷയോടെ വീണ്ടും കടലിലേക്ക്

  
backup
July 31 2016 | 19:07 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%b3%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8

 

തിരുവനന്തപുരം: സംസ്ഥാനത്ത് 47 ദിവസം നീണ്ട ട്രോളിങ് നിരോധനം തീര്‍ന്നു. നിരോധന കാലയളവില്‍ വിശ്രമത്തിലായിരുന്ന യന്ത്രവല്‍കൃത ബോട്ടുകള്‍ ഇന്നു മുതല്‍ കടലിലിറങ്ങും. ഇതോടെ തീരമേഖല വറുതിയില്‍ നിന്നു മോചനം നേടും.
ജൂണ്‍ 14ന് അര്‍ധരാത്രി ആരംഭിച്ച ട്രോളിങ് നിരോധനം ഇന്നലെ അര്‍ധരാത്രിയാണ് അവസാനിച്ചത്. ഇതോടെ കടലോരങ്ങള്‍ വീണ്ടും സജീവമാകുകയാണ്. നിര്‍ത്തിയിട്ടിരുന്ന ബോട്ടുകള്‍ വീണ്ടും കടലിലിറക്കാന്‍ സജ്ജമാക്കുന്ന തിരക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍.


ട്രോളിങ് നിരോധന കാലയളവില്‍ ജോലിയില്ലാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് റേഷന്‍കടകള്‍ വഴി സൗജന്യമായി അരിയും ഗോതമ്പും നല്‍കിയിരുന്നു. ഫിഷറീസ് വകുപ്പിന്റെ പഞ്ഞമാസ ആനുകൂല്യ വിതരണവും നടന്നിരുന്നു. സര്‍ക്കാര്‍തലത്തില്‍ ഈ സഹായങ്ങളെല്ലാം ലഭിച്ചിരുന്നെങ്കിലും ജോലി വഴിയുള്ള വരുമാനം നിലച്ചതിനാല്‍ വലിയ സാമ്പത്തികപ്രയാസം അനുഭവിക്കുകയായിരുന്നു തീരദേശ ജനത. മത്സ്യബന്ധന മേഖല വീണ്ടും സജീവമാകുന്നതോടെ അതിനു വിരാമമാകും.


ട്രോളിങ് നിരോധന കാലയളവില്‍ ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തീരദേശ പൊലിസും കടലില്‍ പട്രോളിങ് നടത്തിയിരുന്നു. തീരവാസികളെ ബോധവല്‍ക്കരിക്കാന്‍ ഉച്ചഭാഷിണിവഴി അറിയിപ്പു നല്‍കുന്ന സംവിധാനവും ഉണ്ടായിരുന്നു. ബോട്ടുകള്‍ നിരോധനം ലംഘിക്കുന്നതു തടയാന്‍ തീരദേശത്തെ പെട്രോള്‍പമ്പുകള്‍ അടച്ചിടുകയും ചെയ്തിരുന്നു. അതേസമയം, യന്ത്രവല്‍കൃത വള്ളങ്ങള്‍ക്കു മാത്രം ഡീസല്‍ ലഭ്യമാക്കാന്‍ മത്സ്യഫെഡിന്റെ പമ്പുകള്‍ പ്രവര്‍ത്തിക്കുകയുണ്ടായി.


സംസ്ഥാനത്ത് മൊത്തം ഒരു ലക്ഷത്തോളം പേര്‍ക്കാണ് ട്രോളിങ് നിരോധന കാലയളവില്‍ തൊഴിലില്ലാതായത്. മത്സ്യബന്ധന തൊഴിലാളികള്‍, മത്സ്യവില്‍പ്പനക്കാര്‍, ലേലം വിളിച്ചെടുത്ത് മറിച്ചുവില്‍ക്കുന്ന ഇടനിലക്കാര്‍, മത്സ്യം തരംതിരിക്കുന്നവര്‍, തീരമേഖലയിലെ ചുമട്ടുതൊഴിലാളികള്‍ എന്നിവരുള്‍പ്പെടെ ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവരുടെ മൊത്തം കണക്കാണിത്.


സര്‍ക്കാര്‍ സഹായം ലഭിച്ചിരുന്നത് തൊഴിലില്ലാതായ മത്സ്യബന്ധന തൊഴിലാളികള്‍ക്കാണ്. മത്സ്യബന്ധന തൊഴിലാളികളുടെ നിര്‍വചനത്തില്‍ വരാത്തതുകൊണ്ട് അനുബന്ധ തൊഴിലുകളിലേര്‍പ്പെട്ടവര്‍ക്കു സഹായമൊന്നും ലഭിച്ചിരുന്നില്ല. വലിയ വറുതിയിലായ ഇവര്‍ക്കാണ് മത്സ്യബന്ധന മേഖല സജീവമാകുന്നത് കൂടുതല്‍ ആശ്വാസം പകരുക. ഇക്കാലയളവില്‍ പരമ്പരാഗതരീതിയിലുള്ള മത്സ്യബന്ധനം തടഞ്ഞിരുന്നില്ല.


മത്സ്യലഭ്യത താരതമ്യേന മെച്ചപ്പെടുന്ന ദിനങ്ങളാണ് ഇനി വരുന്നത്. മാത്രമല്ല 47 ദിവസം അനുഭവിച്ച സാമ്പത്തിക ഞെരുക്കത്തിന്റെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ മത്സ്യബന്ധന തൊഴിലാളികള്‍ പതിവിലേറെ ഊര്‍ജസ്വലരാകുന്ന കാലയളവു കൂടിയാണിത്. അതുകൊണ്ടുതന്നെ കൂടുതല്‍ മത്സ്യം വിപണിയിലെത്തും. ട്രോളിങ് നിരോധന കാലയളവില്‍ കുതിച്ചുയര്‍ന്ന മത്സ്യവില കുറയാന്‍ ഇത് ഇടയാക്കും. ഇതിന്റെയൊക്കെ ഫലമായി സാധാരണക്കാരുടെ തീന്‍മേശകളില്‍ മത്സ്യവിഭവങ്ങളുടെ അളവു വര്‍ധിക്കും.


അതേസമയം, ഇനിയുള്ള ദിവസങ്ങളില്‍ വന്‍തോതില്‍ നടക്കുന്ന മത്സ്യബന്ധനം മത്സ്യസമ്പത്തിന്റെ അമിത ചൂഷണത്തിന് ഇടയാക്കിയേക്കുമെന്ന ആശങ്കയും വ്യാപകമാണ്. ട്രോളിങ് നിരോധന കാലയളവു സമ്മാനിച്ച സാമ്പത്തിക ക്ലേശം മറികടക്കാനുള്ള വ്യഗ്രതയില്‍ നിയമം ലംഘിച്ചുകൊണ്ടുള്ള അമിത മത്സ്യബന്ധനം നടക്കാനിടയുണ്ടെന്ന് ഫിഷറീസ്‌വകുപ്പ് അധികൃതര്‍ പറയുന്നു. പിടിക്കുന്ന മത്സ്യം പൂര്‍ണമായി ഉപയോഗിക്കപ്പെടാതെ വലിയൊരളവില്‍ പാഴായിപ്പോകുന്ന സാഹചര്യവുമുണ്ടാകും.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: കെസുധാകരന്‍

Kerala
  •  2 months ago
No Image

ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Kerala
  •  2 months ago
No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago