കേന്ദ്ര നീക്കത്തിനെതിരേ മറ്റു സംസ്ഥാനങ്ങളെ ഒപ്പം നിര്‍ത്തണം: കാനം
കണ്ണൂര്‍: അറവുമാട് കച്ചവടത്തെ വിലക്കിയ കേന്ദ്രനടപടി ഓരേസമയം ഭരണഘടനാ വിരുദ്ധവും സാമ്പത്തിക അടിത്തറ തകര്‍ക്കുന്നതുമാണെന്നും ഫെഡറല്‍ സംവിധാനം തകര്‍ക്കാനുള്ള നീക്കത്തിനെതിരേ മറ്റ് സംസ്ഥാനങ്ങളെ ഒപ്പം നിര്‍ത്തി പ്രതിരോധിക്കണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പരമ്പരാഗത കര്‍ഷകരെ അകറ്റി കുത്തകകള്‍ക്ക് വഴിയൊരുക്കാനുള്ള സാമ്പത്തിക അജണ്ടയാണിതിനു പിന്നില്‍. ഇതിനെ പ്രതിരോധിക്കാനുള്ള നിയമ ഭേദഗതി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരണം. കാലികളുടെ വില്‍പനയും മറ്റുസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതുമെല്ലാം ഭരണഘടനാപരമായി സംസ്ഥാനവിഷയമാണ്. മറ്റ് പലകാര്യങ്ങളിലും കേന്ദ്രസര്‍ക്കാര്‍ ഇതേ രീതിയാണ് സ്വീകരിക്കുന്നത്.
യു.ഡി.എഫ് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നടത്തിയ വെട്ടിപ്പുകളാണ് സി.എ.ജി റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത്. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. എന്നാല്‍ അന്വേഷണം നീണ്ടുപോകാതെ സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാര്‍ക്കെതിരേ നടപടിയുണ്ടാകണമെന്നും കാനം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."