HOME
DETAILS

ധനമന്ത്രി ഹാജരായി അവകാശലംഘനമില്ലെന്ന് വിശദീകരണം

  
backup
December 30, 2020 | 3:23 AM

%e0%b4%a7%e0%b4%a8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%b9%e0%b4%be%e0%b4%9c%e0%b4%b0%e0%b4%be%e0%b4%af%e0%b4%bf-%e0%b4%85%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6%e0%b4%b2

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കിഫ്ബിക്കെതിരായ സി.എ.ജി റിപ്പോര്‍ട്ട് പരസ്യമാക്കിയതില്‍ അവകാശലംഘനമില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് എത്തിക്‌സ് കമ്മിറ്റി മുന്‍പാകെയും വിശദീകരിച്ചു. എത്തിക്‌സ് കമ്മിറ്റി എന്തു നടപടി എടുത്താലും സ്വീകരിക്കാന്‍ തയാറാണെന്നും മന്ത്രി വ്യക്തമാക്കി. സി.എ.ജിയുടെ ഭാഗത്തു നിന്ന് റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരുന്നു. ഇതിനെ പ്രതിരോധിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും തോമസ് ഐസക് കമ്മിറ്റിയ്ക്ക് മുന്‍പാകെ പറഞ്ഞു. ഒന്നര മണിക്കൂറോളം മന്ത്രിയില്‍ നിന്നും എ.പ്രദീപ് കുമാര്‍ അധ്യക്ഷനായ കമ്മിറ്റി മൊഴി എടുത്തു. നേരത്തെ പരാതിക്കാരനായ വി.ഡി സതീശന്‍ എം.എല്‍.എയുടെ മൊഴിയും എടുത്തിരുന്നു. മന്ത്രിയെന്ന നിലയില്‍ നിയമസഭയുടെ അവകാശങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും സി.എ.ജി റിപ്പോര്‍ട്ടിനെക്കുറിച്ച് സഭയ്ക്കു പുറത്തു പറഞ്ഞത് അറിഞ്ഞു കൊണ്ടാണെന്നും മൊഴി നല്‍കിയ ശേഷം പുറത്തിറങ്ങിയ ധനമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിയെ എത്തിക്‌സ് കമ്മിറ്റി വിളിച്ചു വരുത്തുന്നത്. ജനുവരി എട്ടിനു തുടങ്ങുന്ന നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് സഭയില്‍ വച്ചേക്കും. സി.എ.ജി റിപ്പോര്‍ട്ടും സമ്മേളനത്തില്‍ മേശപ്പുറത്തുവയ്ക്കും.റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്തു വയ്ക്കും മുന്‍പേ ധനമന്ത്രി പുറത്തുവിട്ടത് അവകാശലംഘനമാണെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു. ലഭിച്ചത് കരട് റിപ്പോര്‍ട്ടാണെന്നാണ് കരുതിയതെന്ന് ആദ്യം പറഞ്ഞ ധനമന്ത്രി പിന്നീട് അന്തിമ റിപ്പോര്‍ട്ടെന്നു തിരുത്തി. ധനമന്ത്രിക്കെതിരായ പരാതി സ്പീക്കറാണ് എത്തിക്‌സ് കമ്മിറ്റിക്കു കൈമാറിയത്. എല്‍.ഡി.എഫിലെ അഞ്ച് അംഗങ്ങളും യു.ഡി.എഫിലെ മൂന്നു അംഗങ്ങളുമുണ്ട് കമ്മിറ്റിയില്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയയും കാൽചുവട്ടിലാക്കി; പുത്തൻ ചരിത്രം സൃഷ്ടിച്ച് രോഹിത് ശർമ്മ

Cricket
  •  14 days ago
No Image

അജ്മാനില്‍ സാധാരണക്കാര്‍ക്കായി ഫ്രീ ഹോള്‍ഡ് ലാന്‍ഡ് പദ്ധതി പരിചയപ്പെടുത്തി മലയാളി സംരംഭകര്‍

uae
  •  14 days ago
No Image

ശബരിമല സ്വർണക്കൊള്ള:  മുരാരി ബാബു അറസ്റ്റിൽ 

Kerala
  •  14 days ago
No Image

മുനമ്പം: നിയമോപദേശം കാത്ത് വഖ്ഫ് ബോർഡ്

Kerala
  •  14 days ago
No Image

ന്യൂനമര്‍ദം ശക്തിയാര്‍ജിക്കുന്നു; സംസ്ഥാനത്ത് മഴ തുടരും, ഇടിമിന്നലിനും സാധ്യത 

Environment
  •  14 days ago
No Image

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പിണറായി വിജയന്‍ ഒമാനില്‍; കേരളാ മുഖ്യമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം 26 വര്‍ഷത്തിന് ശേഷം 

oman
  •  14 days ago
No Image

ദിനേന ഉണ്ടാകുന്നത് 100 ടണ്ണില്‍ അധികം കോഴി മാലിന്യം; സംസ്‌കരണ ശേഷി 30 ടണ്ണും - വിമര്‍ശനം ശക്തം

Kerala
  •  14 days ago
No Image

വഖ്ഫ് സ്വത്ത് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി 28ന് പരിഗണിക്കും

Kerala
  •  14 days ago
No Image

ബഹ്‌റൈനില്‍ മാരക ഫ്‌ളു വൈറസ് പടരുന്നു; താമസക്കാര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം

bahrain
  •  14 days ago
No Image

ഡല്‍ഹി മുഖ്യമന്ത്രിയുടെ ദീപാവലി വിരുന്നില്‍നിന്ന് ഉര്‍ദു മാധ്യമപ്രവര്‍ത്തകരെ മാറ്റിനിര്‍ത്തി

National
  •  14 days ago