ബുക്ക്‌ചെയ്ത വാഹനം മാസങ്ങള്‍ കഴിഞ്ഞിട്ടും നല്‍കിയില്ല: നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്
കാസര്‍കോട്: പണമടച്ച് ബുക്ക് ചെയ്ത വാഹനം മാസങ്ങള്‍ കഴിഞ്ഞിട്ടും നല്‍കാത്തതിനെ തുടര്‍ന്ന് ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടു.
കുമ്പള ആരിക്കാടി പുത്തിഗെ ഹൗസിലെ മുഹമ്മദ്കുഞ്ഞിയുടെ മകനും ഐഡിയ ഡിസ്ട്രിബ്യൂട്ടറുമായ എന്‍.എ അബ്ദുല്‍ മനാഫിന്റെ പരാതിയിലാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. നഷ്ടപരിഹാരത്തുകയും പലിശയും കോടതി ചെലവും നല്‍കാനാണ് അടുക്കത്ത ്ബയല്‍ പെയ്‌സ് മോട്ടോഴ്‌സ് മാനേജറും ബന്തിയോട് ശാഖ പെയ്‌സ് മോട്ടോഴ്‌സ് മാനേജറോടും കോടതി ആവശ്യപ്പെട്ടത്.
2014 നവംബര്‍ മൂന്നിനാണ് ഇയാള്‍ കറുപ്പ് നിറത്തിലുള്ള യുനീകോണ്‍ ബൈക്ക് ബുക്ക് ചെയ്തത്. 1000 രൂപ ബുക്കിങ് ചാര്‍ജും 19,010 രൂപ ഡൗണ്‍ പെയ്‌മെന്റും 55,000 രൂപ ലോണും അടച്ചിരുന്നു. മൂന്ന് മാസത്തിനകം ബൈക്ക് നല്‍കാമെന്നായിരുന്നു കമ്പനി അന്ന് അറിയിച്ചത്. മൂന്ന് മാസം കഴിഞ്ഞിട്ടും ബൈക്ക് നല്‍കാത്തതിനെ തുടര്‍ന്നാണ് നവാസ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ബൈക്ക് സ്റ്റോക്കില്ലെന്നും ആവശ്യപ്പെട്ട കളറില്ലെന്നും ബുക്ക് ചെയ്ത ബൈക്കിന്റെ മോഡല്‍ മാറിയതിനാലാണ് വാഹനം കൃത്യ സമയത്ത് നല്‍കാന്‍ സാധിക്കാതിരുന്നതെന്നും കമ്പനി അധികൃതര്‍ കോടതിയില്‍ ബോധ്യപ്പെടുത്തി. ബൈക്കിനനുവദിച്ച ലോണ്‍ തുകയും ഇയാള്‍ ഇതിനിടയില്‍ അടച്ചുതീര്‍ത്തിരുന്നു. ലോണ്‍ തുകയായ 55,000 രൂപയും ഡൗണ്‍ പെയ്‌മെന്റ് ആയ 19,010 രൂപയും ഇതിന്റെ 2014 ഡിസംബര്‍ 24 മുതലുള്ള 10 ശതമാനം പലിശയു, നഷ്ടപരിഹാരമായി 20,000 രൂപയും കോടതി ചെലവായി 5,000 രൂപയും ഒരു മാസത്തിനകം നല്‍കാനാണ് ജില്ലാ ഉപഭോക്തൃ ഫോറം പ്രസിഡന്റ് പി. രമാദേവി, ഷിബ എം സാമുവല്‍ എന്നിവര്‍ അടങ്ങിയ ഫോറം ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."