ശബരിമല സ്ത്രീ പ്രവേശന വിധിക്കു പിന്നില്‍ നൗഷാദല്ല, സംഘ്പരിവാറിന്റെ വ്യാജ പ്രചരണം പൊളിഞ്ഞു
ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശം നല്‍കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള വിധിക്കു പിന്നില്‍ മുസ്്‌ലിമായ നൗഷാദാണെന്നുള്ള പ്രചരണം പൊളിഞ്ഞു. സംഘ്പരിവാര്‍ കേന്ദ്രങ്ങളാണ് ഇത്തരം പ്രചരണം നടത്തിയിരുന്നത്.
ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനാണ് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതിയില്‍ നല്‍കിയത്. അസോസിയേഷന്റെ തലപ്പത്ത് നൗഷാദ് എന്നയാളാണുള്ളത്. ഇതിന്റെ മറപിടിച്ചായിരുന്നു സംഘ്പരിവാറിന്റെ പ്രചരണം.
സുപ്രീം കോടതി വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം ഭക്തി പസ്രിജ സേതി, (ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി), പ്രേര്‍ണ കുമാരി, അല്‍ക ശര്‍മ, സുധ പാല്‍ തുടങ്ങിയവരാണ് ശബരിമല കേസിലെ ഹരജിക്കാര്‍.
ഹര്‍ജിയില്‍ യെങ് ലോയേഴ്‌സ് അസോസിയേഷന്റ തലപ്പത്തിരിക്കുന്ന നൗഷാദിന് യാതൊരു പങ്കുമുണ്ടായിരുന്നില്ല. വ്യക്തിപരമായി അദ്ദേഹം ഈ കേസില്‍ ബന്ധപ്പെട്ടിട്ടില്ല. ഹര്‍ജി സമര്‍പ്പിക്കുകയാണെന്ന് അദ്ദേഹത്തെ അറിയിക്കുക മാത്രമാണ് ചെയ്തിരുന്നത്. ഹര്‍ജിക്കാരായ സേതിയും കുമാരിയും പറഞ്ഞു.
എല്ലാ കക്ഷികളേയും വിളിച്ച് വരുത്തുന്നതും അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ തയ്യാറായതിനും ശേഷം വിഷയത്തിന്റെ എല്ലാ വശങ്ങളും കൃത്യമായി പഠിച്ചാണ് സുപ്രീം കോടതി ഇത്തരമൊരു വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്നും ഹര്‍ജിക്കാര്‍ അഭിമുഖത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."