മാന്ദ്യവിരുദ്ധ പാക്കേജ് വെല്ലുവിളിയായി ഏറ്റെടുക്കുന്നു: തോമസ് ഐസക്
കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മാന്ദ്യവിരുദ്ധ പാക്കേജ് വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്. നിത്യചെലവിന് പോലും ഗതിയില്ലാത്ത അവസ്ഥയിലാണു കേരളം.
1300 കോടിയാണ് ഈ വര്‍ഷം കമ്മി. വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവഴിക്കുന്ന സംസ്ഥാനമാണു നമ്മുടേത്. അതിനാലാണ് കാത്തിരിക്കാതെ ശക്തമായി ഇടപെടാന്‍ തീരുമാനമെടുത്തത്. സ്വന്തം സ്ഥാപനങ്ങള്‍ ആരംഭിച്ച് കമ്പോളത്തില്‍ ഇടപെടാനാണു പാക്കേജിലൂടെ ലക്ഷ്യമിടുന്നത്. ഇതു കേരളത്തെ മാറ്റിമറിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം വേണ്ടന്നും ധനമന്ത്രി പറഞ്ഞു.
മുന്‍മന്ത്രി എ.സി.ഷണ്‍മുഖദാസിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ മികച്ച പൊതുപ്രവര്‍ത്തകനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ.പി.കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുന്‍ കേന്ദ്രമന്ത്രി കെ.പി.ഉണ്ണികൃഷ്ണന്‍ പുരസ്‌കാരം സമര്‍പ്പിച്ചു. സ്വന്തം കാഴ്ചപ്പാടുകള്‍ നടപ്പിലാക്കാന്‍ മന്ത്രിമാര്‍ക്കു സാധിക്കുന്നില്ല.
കേരളത്തിന്റെ ഇപ്പോഴത്തെ ധനമന്ത്രി ഡോ. തോമസ് ഐസക് ഇതുവരെയുള്ള എല്ലാ ധനകാര്യമന്ത്രിമാരെക്കാളും മികച്ചയാളാണെന്നും എ.സി.ഷണ്‍മുഖദാസ് സ്വന്തമായി പലതും ചെയ്യാന്‍ ശ്രമിച്ചയാളാണന്നും കെ.പി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുന്‍മന്ത്രി പി.സി. ചാക്കോ അനുസ്മരണപ്രഭാഷണം നടത്തി. ഉഴവൂര്‍ വിജയന്‍, എം.ആലിക്കോയ, മുക്കം മുഹമ്മദ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."