കോംഗോയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞ് വന്‍ അപകടം; 50 പേര്‍ വെന്തുമരിച്ചു, 100 പേര്‍ക്ക് പൊള്ളലേറ്റു
കിന്‍ഷാസ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ഇന്ധന ടാങ്കര്‍ ലോറി മറ്റൊരു വാഹനവുമായി കൂട്ടിയിട്ച്ച് വന്‍ അപകടം. 50 പേര്‍ വെന്തുമരിക്കുകയും 100 പേര്‍ക്കു പൊള്ളലേല്‍ക്കുകയും ചെയ്തു.
കോംഗോയുടെ തലസ്ഥാനമായ കിന്‍ഷാസയില്‍നിന്ന് 130 കി.മീറ്റര്‍ അകലെയുള്ള കിസാന്തു നഗരത്തില്‍ പകലാണു സംഭവം. അപകടത്തേ തുടര്‍ന്ന് ഇന്ധനം ചോര്‍ന്നാണു വന്‍ ദുരന്തമുണ്ടായത്.
പരുക്കേറ്റ നിരവധി പേരുടെ സ്ഥിതി അതീവ ഗുരുതരമാണെന്ന് കോംഗോയിലെ മധ്യ പ്രവിശ്യയുടെ ഇടക്കാല ഗവര്‍ണര്‍ അറിയിച്ചു.
രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായും ഗവര്‍ണര്‍ പറഞ്ഞു.
2010ല്‍ കോങ്കോയില്‍ ഇന്ധന ടാങ്കര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ 230 പേര്‍ മരിച്ചിരുന്നു. ലോകകപ്പ് ഫുട്‌ബോള്‍ മത്സരം ടെലിവിഷനില്‍ തല്‍സമയം കാണുകയായിരുന്ന ജനങ്ങളാണ് അന്നു കൂടുതലും ദുരന്തത്തിനിരയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."