ഉള്‍വനത്തില്‍ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു
കരുളായി: ഉള്‍വനത്തില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. മണ്ണളയില്‍ താമസിക്കുന്ന പ്രാക്തന ഗോത്രവര്‍ഗത്തില്‍പെട്ട മോഹനന്റെ ഭാര്യ നിഷ (ചക്കി-38)യും മൂന്നു ദിവസം പ്രായമായ ആണ്‍കുഞ്ഞുമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.
രണ്ടു ദിവസം കഴിഞ്ഞാണ് ആരോഗ്യവകുപ്പ് അധികൃതര്‍ ഇക്കാര്യം അറിയുന്നത്. ഇതേ തുടര്‍ന്ന് അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിനിടയാക്കിയതെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. കരുളായിയില്‍നിന്ന് ഇരുപത് കിലോമീറ്റര്‍ അകലെയാണ് സംഭവം. യുവതിയും കുഞ്ഞും മരിച്ചത് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിഞ്ഞപ്പോഴേക്കും അവരുടെ സംസ്കാരം കഴിഞ്ഞിരുന്നു. വ്യാഴാഴ്ച രാവിലെയാണ് നിഷ ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. കുഞ്ഞിനെ മുലയൂട്ടി അല്പസമയത്തിനകം മാതാവ് മരിക്കുകയായിരുന്നുവെന്ന് നിഷയുടെ പിതാവ് കുങ്കന് പറഞ്ഞു. രണ്ട@ു ദിവസം കുടുംബം കുഞ്ഞിനെ നോക്കിയെങ്കിലും ശനിയാഴ്ച വൈകിട്ടോടെ കുഞ്ഞും മരിച്ചു. നിഷയുടെ മൂന്നാമത്തെ പ്രസവമായിരുന്നു ഇത്. ഗര്‍ഭിണിയായിരിക്കെ നിഷയ്ക്കു വേ@ണ്ടത്ര ചികിത്സ ലഭിച്ചിരുന്നില്ലെന്നും പിതാവ് പറഞ്ഞു. നിഷയുടെ ഇതിനു മുന്‍പത്തെ ഒരു പ്രസവവും കാട്ടിലായിരുന്നു. സിസേറിയന് വേ@ിവരുമോ എന്ന ഭയവും ആശുപത്രിയില്‍ എത്തിച്ചേരാനുള്ള പ്രയാസവും ഇവര്‍ക്കു@ണ്ടായിരുന്നു. ലീലയാണ് മരിച്ച നിഷയുടെ അമ്മ. രാജേഷ്, ബേബി എന്നിവര്‍ മക്കളും സിന്ധു, ബിന്ദു എന്നിവര്‍ സഹോദരിമാരുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."