മനുഷ്യക്കടത്തും മയക്കുമരുന്ന് ഉപയോഗവും: 16 അമേരിക്കന്‍ സൈനികര്‍ അറസ്റ്റില്‍
വാഷിങ്ടണ്‍: സൈനികര്‍ അനധികൃത കുടിയേറ്റക്കാരെ പണം വാങ്ങി അതിര്‍ത്തി കടത്തിയതിന്റെ തുടരന്വേഷണം ശക്തമാക്കിയപ്പോള്‍ അമേരിക്കയില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മനുഷ്യക്കടത്തും മയക്കുമരുന്ന് ഉപയോഗവും അടക്കം നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സൈനികര്‍ ഏര്‍പ്പെടുന്നതായാണ് കണ്ടെത്തിയത്. ഇതോടെ കഴിഞ്ഞ ദിവസം 16 അമേരിക്കന്‍ സൈനികരെ അറസ്റ്റ് ചെയ്തു.
യു.എസ്-മെക്സിക്കന്‍ അതിര്‍ത്തിയില്‍ നിന്നും ഒരു മണിക്കൂര്‍ അകലെയുള്ള പെന്‍ഡില്‍ടണ്‍ ബേസ് ക്യാംപില്‍ ബറ്റാലിയന് രൂപീകരണത്തിനിടെയാണ് അറസ്റ്റുണ്ടായത്. ഇത് സൈനിക കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.
ഒരു മനുഷ്യക്കടത്ത് കേസ് അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളെ തുടര്‍ന്നാണ് നടപടിയെന്ന് യു.എസ് സേന പ്രസ്താവനയില്‍ അറിയിച്ചു. ഈ മാസം ആദ്യം ക്യാംപിലെ രണ്ട് സൈനികര്‍ അനധികൃത കുടിയേറ്റക്കാരെ പണം വാങ്ങി അതിര്‍ത്തി കടത്തുന്നതിനിടെ പിടിയിലായിരുന്നു. ഈ സംഭവത്തിന്റെ അന്വേഷണത്തിലാണ് കൂടുതല്‍ നടപടി ഉണ്ടായതെന്നാണ് സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."