തൊണ്ടയാട് ബൈപ്പാസില്‍ ബസ് തലകീഴായി മറിഞ്ഞ് 30 പേര്‍ക്ക് പരുക്ക്
കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസില്‍ ബസ് തലകീഴായി മറിഞ്ഞ് 30 പേര്‍ക്ക് പരുക്ക്. ഇന്നു രാവിലെ 10.15നാണ് മുക്കത്തുനിന്നും കോഴിക്കോട്ടേക്കു വരികയായിരുന്ന ഇലവന്ട്രാ ബസ് അപകടത്തില്‍പെട്ടത്.
പരുക്കേറ്റ 23 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടുപേരെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബസ് ഡ്രൈവറുടെയും ഒരു വിദ്യാര്‍ഥിയുടെയും പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ബൈപ്പാസ് ജംഗ്ഷനിലെ ട്രാഫികില്‍ ചുവപ്പ് സിഗ്നലില്‍ നിന്ന് രക്ഷനേടാന്‍ വേഗത്തില്‍ ബസ് മുന്നോട്ടെടുത്തതായിരുന്നു ഡ്രൈവര്‍.
ഇതിനിടെ സിഗ്നല്‍ മാറിയതോടെ ഡ്രൈവര്‍ സഡന്‍ ബ്രേക്കിട്ടു. നിയന്ത്രണം വിട്ട ബസ് ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. തൊട്ടടുത്ത് ഒരു ലോറി നിര്ത്തിയിട്ടതുകൊണ്ടാണ് സമീപത്തുള്ള ന്യൂമാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ബസ് പാഞ്ഞു കയറാതിരുന്നതെന്നും അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ അപകടത്തിന്റെ വ്യാപ്തി കൂടുമായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.
സ്ഥിരമായി അപകടമേഖലയാണ് തൊണ്ടയാട് ബൈപ്പാസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."