HOME
DETAILS
MAL
സംസ്ഥാനത്ത് മാധ്യമ അടിയന്തരാവസ്ഥ: മാണി
backup
July 31 2016 | 20:07 PM
കോട്ടയം: സംസ്ഥാനത്ത് ഇപ്പോള്‍ നിലനില്‍ക്കുന്നത് മാധ്യമ അടിയന്തിരാവസ്ഥയാണെന്ന് കെ.എം മാണി. ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങള്‍. വാര്‍ത്തകള്‍ നിര്‍ഭയമായി റിപ്പോര്‍ട്ട് ചെയ്യാനുള്ള സൗകര്യം മാധ്യമങ്ങള്‍ക്ക് നല്കാതിരുന്നാല് അത് ജനാധിപത്യത്തിന്റെ വായ മൂടിക്കെട്ടുന്നതിന് തുല്യമാണെന്നും മാണി പറഞ്ഞു.
അറിയാനുള്ള അവകാശം കൈയൂക്ക് കൊണ്ട് നേരിടുന്നത് ആര്‍ക്കും ഭൂഷണമല്ല. മാധ്യമപ്രവര്‍ത്തകരെ ജയിലില്‍ അടക്കുന്നത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. മാധ്യമങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനായി പത്രാധിപന്മാരുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും യോഗം മുഖ്യമന്ത്രി അടിയന്തിരമായി വിളിച്ചുചേര്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."