ഐ.എന്‍.എല്ലിന്റെ ഇടതുമുന്നണി പ്രവേശനം; സമയം അതിക്രമിച്ചെന്ന് പ്രൊഫ. മുഹമ്മദ് സുലൈമാന്‍
പാലക്കാട്: ഭരണഘടനയെ വെല്ലുവിളിച്ചും സമൂഹത്തെ ഭിന്നിപ്പിച്ചും മോദി സര്‍ക്കാര്‍ രാജ്യത്തെ തകര്‍ക്കുമ്പോള്‍ ഇടതുപക്ഷ മതനിരപേക്ഷ കൂട്ടായ്മകള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ഐ.എന്‍.എല്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍. ഐ.എന്‍.എല്‍ ഇടതുപക്ഷ മുന്നണിയില്‍ പ്രവേശിക്കുന്നതിന്റെ സമയം അതിക്രമിച്ചതായും മുന്നണി വികസനം അടിയന്തിരമായി ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
'കാലിടറാത്ത കാല് നൂറ്റാണ്ട് ' എന്ന പ്രമേയത്തില്‍ ഐ.എന്‍.എല്‍ സില്‍വര്‍ ജുബിലി ആഘോഷങ്ങളുടെ ഭാഗമായി മലമ്പുഴയില്‍ സംഘടിപ്പിച്ച നേതൃക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ചരിത്രം, സംസ്കാരം, ശാസ്ത്രസാങ്കേതിക രംഗത്തെ പാരമ്പര്യം എന്നിവയെക്കുറിച്ചു തികച്ചും അജ്ഞനായ പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നതെന്നും കോര്‍പറേറ്റുകള്‍ക്കു നാടിന്റെ വിഭവങ്ങളെ കൊള്ളയ്ക്കായി പാകപ്പെടുത്തുന്ന ദൗത്യമാണ് മോദി നിര്‍വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി അബ്ദുല്‍ വഹാബ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."