ബ്രൂവറി, ഡിസ്റ്റിലറി ഇടപാടിനുപിന്നില്‍ ബിനാമി കമ്പനികള്‍: ചെന്നിത്തല
തിരുവനന്തപുരം: ഡിസ്റ്റിലറി, ബ്രൂവറി ഇടപാടിനുപിന്നില്‍ ബിനാമി കമ്പനികളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടപാടില്‍ അഴിമതിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് കരിമ്പട്ടികയില്‍പ്പെട്ട ശ്രീചക്ര ഡിസ്റ്റിലറീസിനും വ്യാജ മേല്‍വിലാസമുള്ള പവര്‍ ഇന്‍ഫ്രാടെകിനും സര്‍ക്കാര്‍ അനുമതി നല്‍കിയത്.
1999ന് ശേഷം വിവിധ സര്‍ക്കാരുകള്‍ തുടര്‍ന്നുവന്ന നയങ്ങളും ചട്ടങ്ങളും തള്ളിക്കളഞ്ഞ് പിണറായി വിജയനും ടി.പി രാമകൃഷ്ണനും നേരിട്ട് നടത്തിയ ബ്രൂവറി ഇടപാടില്‍ കോടികള്‍ കൈമറിഞ്ഞിട്ടുണ്ട്. പെട്ടിക്കട പോലും തുടങ്ങാന്‍ സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്കാണ് ഡിസ്റ്റിലറിയും ബ്രൂവറികളും അനുവദിച്ചിരിക്കുന്നത്. ഇവര്‍ ബിനാമികളാണെന്ന് ഇതിലൂടെ വ്യക്തമാണ്.
കേരളം കണ്ട ഏറ്റവും വലിയ ക്രമക്കേടാണ് ഡിസ്റ്റിലറി, ബ്രൂവറി ഇടപാട്. മന്ത്രിസഭയുടെ പരിഗണനക്ക് അയക്കണമെന്ന ഉദ്യോഗസ്ഥരുടെ ശുപാര്‍ശ മറികടന്ന് മന്ത്രി ഏഴുമാസമാണ് ഫയല്‍ പിടിച്ചുവച്ചത്. ഇത് ദുരൂഹത ഉണര്‍ത്തുന്നതാണ്. ഇതിന്റെ പിന്നില്‍ പാര്‍ട്ടിക്കുകൂടി പങ്കുണ്ടെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."