ഇന്ത്യ-നെതര്‍ലന്റ്‌സ്് ബന്ധം പുനരുജ്ജീവിപ്പിക്കും: വേണു രാജാമണി
തിരുവനന്തപുരം: ഇന്ത്യയും നെതര്‍ന്റ്‌സും തമ്മിലുള്ള ചരിത്രബന്ധം പുനരുജ്ജീവിപ്പിക്കുമെന്ന് ഇന്ത്യയുടെ നിയുക്ത നെതര്‍ലന്റ്‌സ്് അംബാസഡര്‍ വേണു രാജാമണി. ജൂണ്‍ 10ന് അംബാസഡറായി ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായി പ്രസ്‌ക്ലബില്‍ നടന്ന മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍നിന്നുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ നെതര്‍ലന്റ്‌സിലേക്ക് കയറ്റിയയക്കും. കപ്പല്‍, പോര്‍ട്ട് നിര്‍മാണം, ഡ്രഡ്ജിങ് എന്നിവയിലും നെതര്‍ലന്റ്‌സ് മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയാണ്. അവരുടെ മാതൃക അനുസരിച്ച് ഇവിടെയും പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കും.
ഇരുരാജ്യങ്ങളും തമ്മില്‍ വാണിജ്യ, ടൂറിസം മേഖലകളില്‍ ബന്ധം ശക്തിപ്പെടുത്തുന്നതുവഴി കേരളത്തിനും പ്രയോജനം ലഭിക്കും. 1.7 കോടി ജനസംഖ്യ മാത്രമുള്ള നെതര്‍ലന്റ്‌സ് കയറ്റുമതി രംഗത്ത് ലോകത്തില്‍ മുന്‍നിരയിലാണ്. ശാസ്ത്ര സാങ്കേതിക രംഗത്തും വികസിത രാജ്യങ്ങള്‍ക്ക് നെതര്‍ലന്റ്‌സ് വഴികാട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
1986 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ വേണു പത്രപ്രവര്‍ത്തകനായിരിക്കെയാണ് സിവില്‍ സര്‍വിസിലെത്തിയത്. അഞ്ചുവര്‍ഷം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പ്രസ് സെക്രട്ടറിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."