ലോക്സഭാ തെരഞ്ഞെടുപ്പ്: ശരത് പവാര്‍ മത്സരിക്കില്ലെന്ന് എന്‍.സി.പി
മുംബൈ: റാഫേല്‍ ഇടപാടില്‍ ആരും പ്രധാനമന്ത്രി മോദിയെ അവിശ്വസിക്കില്ലെന്ന വിവാദ പരാമര്‍ശം നടത്തി വെട്ടിലായ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ഇന്നലെ പാര്‍ട്ടി വക്താവ് ജിതേന്ദ്ര അഹ്്വാദ് ആണ് ഇക്കാര്യം അറിയിച്ചത്. പൂനെ ലോക്സഭാ മണ്ഡലത്തില്‍നിന്ന് ശരത് പവാര്‍ മത്സരിക്കുമെന്നാണ് അഭ്യൂഹമുണ്ടായിരുന്നത്. 2014ലെ തെരഞ്ഞെടുപ്പില്‍ തന്നെ തുടര്‍ന്നൊരു മത്സരത്തിനുണ്ടാകില്ലെന്ന് ശരത് പവാര്‍ പ്രഖ്യാപിച്ചിരുന്നുവെന്ന് ജിതേന്ദ്ര അഹ്്വാദ് പറഞ്ഞു.
സ്ഥാനാര്‍ഥിയാകാന്‍ ഇല്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തന്റെ പേര് പരിഗണിക്കരുതെന്ന് ശരത്പവാര്‍ പാര്‍ട്ടിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി ഉന്നതതല യോഗത്തിലും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് വക്താവ് അറിയിച്ചു.
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് അജിത് പവാറിന്റെ മകന് പാര്‍ഥ പവാറിന്റെ സ്ഥാനാര്‍ഥിത്വത്തെ ശരത് പവാര്‍ എതിര്‍ത്തുവെന്ന വാര്‍ത്തയും ജിതേന്ദ്ര അഹ്വാദ് നിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."