'കരട് ദേശീയ വിദ്യാഭ്യാസനയം ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധം'
കോഴിക്കോട്: കസ്തൂരിരംഗന്‍ കമ്മിഷന്‍ തയാറാക്കിയ കരട് ദേശീയ വിദ്യാഭ്യാസ നയം രാഷ്ട്രീയപ്രേരിതവും ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് എസ്.ഐ.ഒ. അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ വലതുപക്ഷ രാഷ്ട്രീയപദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതാണ് കരട് നയമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
ഫെഡറല്‍ സംവിധാനത്തെയും ജനാധിപത്യം, മതേതരത്വം തുടങ്ങിയ മൂല്യങ്ങളെയും തകര്‍ക്കുന്ന ആശയങ്ങളാണ് കരട് നിര്‍ദേശത്തിലുള്ളത്. കരടിലെ മാതൃകകകള്‍ പലതും വൈദിക വിദ്യാഭ്യാസ പാരമ്പര്യത്തില്‍ നിന്നുള്ളതാണ്. സംസ്‌കൃതം, ഹിന്ദി ഭാഷകളെ അടിച്ചേല്‍പ്പിക്കാനാണ് ശ്രമം.
ഭരണഘടന പ്രകാരം മാതൃഭാഷയും മതപരമോ സാംസ്‌കാരികമോ ആയി പ്രാധാന്യമുള്ള മൂന്നാം ഭാഷയും പഠിക്കാന്‍ അവസരമുണ്ടാകണമെന്ന് എസ്.ഐ.ഒ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അതിന് പകരം സംസ്‌കൃതം പോലുള്ളവ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നതെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. വാര്‍ത്താസമ്മേളനത്തില്‍ എസ്.ഐ.ഒ ദേശീയ കാംപസ് സെക്രട്ടറി ശബീര്‍ കൊടുവള്ളി, സംസ്ഥാന സെക്രട്ടറിമാരായ അഫീഫ് ഹമീദ്, അന്‍വര്‍ സലാഹുദ്ദീന്‍, ജില്ലാ പ്രസിഡന്റ് ടി.കെ മുഹമ്മദ് സഈദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."