അനായാസം നദാല്‍, ദ്യോക്കോവിച്
പാരിസ്: പത്താം ഫ്രഞ്ച് ഓപണ്‍ കിരീടം തേടിയുള്ള സ്പാനിഷ് താരം റാഫേല്‍ നദാലിന്റെ യാത്രയ്ക്ക് വിജയത്തുടക്കം. ആദ്യ റൗണ്ടിലെ പോരാട്ടത്തില്‍ നദാല്‍ അനായസ വിജയം സ്വന്തമാക്കി. ഫ്രാന്‍സിന്റെ ബെനോയിറ്റ് പയ്‌റെയെ കീഴടക്കിയാണ് സ്പാനിഷ് താരം വിജയത്തുടക്കമിട്ടത്. സ്‌കോര്‍: 6-1, 6-4, 6-1.
കിരീടം നിലനിര്‍ത്താനിറങ്ങിയ സെര്‍ബിയയുടെ നൊവാക്ക് ദ്യോക്കോവിചും ആദ്യ റൗണ്ട് അനായാസം മറികടന്നു. സ്പാനിഷ് താരം മാര്‍സല്‍ ഗ്രാനല്ലോര്‍സിനെ 6-3, 6-4, 6-2 എന്ന സ്‌കോറിനാണ് ദ്യോക്കോ വീഴ്ത്തിയത്. ക്രൊയേഷ്യയുടെ മരിന്‍ സിലിച്ച്, മിലോസ് റാവോനിച്, ആന്ദ്രെ സെപ്പി, ഗോഫിന്‍, ബൗറ്റിസ്റ്റ അഗുറ്റ് എന്നിവരും ആദ്യ റൗണ്ടില്‍ വിജയിച്ചു.
വനിതാ സിംഗിള്‍സില്‍ അമേരിക്കയുടെ വീനസ് വില്ല്യംസ് ചൈനയുടെ ക്യു വാങിനെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടിലെത്തി. സ്‌കോര്‍: 6-4, 7-6 (7-3). മുന്‍ ലോക ഒന്നാം നമ്പര്‍ ഡെന്‍മാര്‍കിന്റെ കരോലിനെ വോസ്‌നിയാക്കി ആദ്യ റൗണ്ടില്‍ ആസ്‌ത്രേലിയയുടെ ജയ്മീ ഫോര്‍ലിസിനെ വീഴ്ത്തി. സ്‌കോര്‍ 6-4, 3-6, 6-2. സാറ ഇറാനി, പ്ലിസ്‌കോവ, പെറ്റ്‌കോവിച് തുടങ്ങിയവരും രണ്ടാം റൗണ്ടിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."