സുപ്രഭാതം കഥാപുരസ്‌കാരം എമില്‍ മാധവിക്കും എന്‍. സമീരക്കും
കോഴിക്കോട്: സുപ്രഭാതം കഥാപുരസ്‌കാരം എമില്‍ മാധവിക്ക്. 'ഇരുള്‍പ്പൂട്ട് ' എന്ന കഥയ്ക്കാണ് പതിനായിരം രൂപയുടെ പുസ്തകങ്ങളും ശിലാഫലകവുമടങ്ങുന്ന പുരസ്‌കാരം. കോഴിക്കോട് സ്വദേശിയായ എമില്‍ സംവിധായകനും കഥാകൃത്തും നാടക പ്രവര്‍ത്തകനുമാണ്. എന്‍. സമീരയുടെ 'നവഖാലിയിലെ ഉഷ്ണകാലങ്ങള്‍' എന്ന കഥയ്ക്കാണ് രണ്ടാം സ്ഥാനം. അയ്യായിരം രൂപയുടെ പുസ്തകങ്ങളും ശിലാഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മലപ്പുറം അരീക്കോട് സ്വദേശിയാണ്.പുതുവര്‍ഷപ്പതിപ്പായി പുറത്തിറങ്ങുന്ന സുപ്രഭാതം വാര്‍ഷികപ്പതിപ്പിന്റെ പ്രകാശനച്ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. നാല്‍പത് വയസില്‍ താഴെ പ്രായമുള്ളവര്‍ക്കായി സുപ്രഭാതം നടത്തിയ രണ്ടാമത് കഥാ പുരസ്‌കാരത്തിലേക്ക് 250 പേരാണ് കഥകള്‍ അയച്ചത്. വാര്‍ഷികപ്പതിപ്പ് എഡിറ്റോറിയല്‍ സമിതിയാണ് രചനകള്‍ തെരഞ്ഞെടുത്തത്. വാര്‍ഷികപ്പതിപ്പില്‍ സമ്മാനാര്‍ഹമായ കഥകള്‍ പ്രസിദ്ധീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."