മെഹബൂബയ്ക്കെതിരേ പ്രതിഷേധം
ശ്രീനഗര്‍: ജമ്മുകശ്മിരില് മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്കെതിരേ പ്രതിഷേധം. ശ്രീനഗറില്‍ ഒരു വനിതാ കോളജിലെത്തിയ മുഖ്യമന്ത്രിക്കെതിരേ രക്ഷിതാക്കളും വിദ്യാര്‍ഥികളുമടങ്ങുന്ന സംഘം പ്രതിഷേധവുമായി എത്തുകയായിരുന്നു. എന്‍ജിനീയറിങ്, മെഡിക്കല്‍ പ്രവേശന പരീക്ഷ നടക്കുന്നതിനിടെ അതിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്താനായി മൗലാനാ ആസാദ് റോഡിലെ കോളജില്‍ എത്തിയതായിരുന്നു മെഹബൂബ. മുഖ്യമന്ത്രിയും സംഘവും എത്തിയ ഉടന്‍ തന്നെ പ്രതിഷേധക്കാര്‍ രംഗത്തെത്തി. പരീക്ഷയുമായി ബന്ധപ്പെട്ടും താഴ് വരയിലെ സംഭവങ്ങളുമായി ബന്ധപ്പെട്ടും വിദ്യാര്‍ഥികള്‍ ഇപ്പോള്‍ സമ്മര്‍ദ്ദത്തിലാണെന്നും അതിനിടെ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം അവരെ കൂടുതല്‍ പ്രയാസത്തിലാക്കുമെന്നുമായിരുന്നു പ്രതിഷേധക്കാര്‍ പറഞ്ഞത്. സംഗതി പന്തിയല്ലെന്നു മനസിലാക്കിയ മുഖ്യമന്ത്രി ഉടന്‍ സ്ഥലം വിടുകയായിരുന്നു.അതിനിടെ
കശ്മിരില്‍ കുട്ടികളെ ഉപയോഗിച്ച് കുഴപ്പങ്ങളുണ്ടാക്കാന്‍ ഒരു സംഘം ശ്രമിക്കുകയാണെന്നു മുഖ്യമന്ത്രി ആരോപിച്ചു. ഇത്തരത്തില്‍ സംഭവങ്ങള്‍ മുതലെടുക്കാന്‍ വിവിധ സംഘങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."