ഇസ്‌റാഈലുമായുള്ള കരാറുകള്‍ ഫലസ്തീന്‍ റദ്ദാക്കി
റമല്ല: ജറൂസലേമിലെ വിഭജന മതിലിനടുത്തുള്ള ഫലസ്തീനികളുടെ വീടുകള്‍ ഇസ്‌റാഈല്‍ ബുള്‍ഡോസറുപയോഗിച്ച് തകര്‍ത്ത പശ്ചാത്തലത്തില്‍ അവരുമായുള്ള എല്ലാ കരാറുകളും റദ്ദാക്കുന്നതായി ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രഖ്യാപിച്ചു. പി.എല്‍.ഒയുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തതിനു പിന്നാലെയാണ് പ്രഖ്യാപനം. കരാറുകള്‍ അവസാനിപ്പിക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കും.
ഇസ്‌റാഈലിന്റെ നടപടി വംശീയ ഉന്മൂലനമാണെന്ന് അബ്ബാസ് വിശേഷിപ്പിച്ചു. ഫലസ്തീന്‍ അതോറിറ്റിയുമായുള്ള കരാറുകള്‍ക്ക് ഇസ്‌റാഈല്‍ ഒരു പരിഗണനയും നല്‍കാത്ത സാഹചര്യത്തിലാണ് കരാറുകള്‍ റദ്ദാക്കുന്നതെന്ന് അബ്ബാസ് വ്യക്തമാക്കി. ജല ഉപയോഗം, വൈദ്യുതി, സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ഫലസ്തീന്‍ അതോറിറ്റി ഇസ്‌റാഈലുമായി കരാറുണ്ടാക്കിയിരുന്നു.
തിങ്കളാഴ്ച വാദി അല്‍ ഹമ്മസിനടുത്തുള്ള വീടുകളും കെട്ടിടങ്ങളുമാണ് നൂറുകണക്കിന് ഇസ്‌റാഈല്‍ പട്ടാളക്കാരുടെ അകമ്പടിയോടെ തകര്‍ത്തു കളഞ്ഞത്.
ഫലസ്തീന്‍ അതോറിറ്റിയുടെ അനുമതിയുള്ള വീടുകളായിരുന്നു ഇവ. എന്നാല്‍ വിഭജന മതിലിനോട് ചേര്‍ന്ന് നിര്‍മിച്ച ഈ കെട്ടിടങ്ങള്‍ ലൈസന്‍സില്ലാത്തവയാണെന്നായിരുന്നു ഇസ്‌റാഈല്‍ വാദം. ഇസ്‌റാഈല്‍ സുപ്രിം കോടതിയാണ് വീടുകള്‍ പൊളിക്കാന്‍ ഉത്തരവിട്ടത്. ഇസ്‌റാഈലുമായുള്ള കരാറുകള്‍ റദ്ദാക്കാനുള്ള തീരുമാനത്തെ ഹമാസ് നേരായ ദിശയിലുള്ള ചുവടുവയ്‌പെന്ന് വിശേഷിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."