ഇറാന് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി
തെഹ്റാന്: യു.എസും ബ്രിട്ടനുമായുള്ള സംഘര്‍ഷം നിലനില്‍ക്കെ ഇറാന് മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി. ആണവായുധം വഹിക്കാന്‍ സാധിക്കുന്ന ശിഹാബ്-3 മിസൈലാണ് കഴിഞ്ഞ ബുധനാഴ്ച വിക്ഷേപിച്ചതെന്ന് യു.എസ് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇത് യു.എന്‍ രക്ഷാസമിതിയുമായുണ്ടാക്കിയ കരാറിന്റെ ലംഘനമായി വിലയിരുത്തപ്പെടുന്നു.
തെക്കന്‍ ഇറാനില്‍ നിന്നായിരുന്നു വിക്ഷേപണം. 1,100 കി.മീ ദൂരം സഞ്ചരിച്ച് കിഴക്കന്‍ തെഹ്റാനിലാണ് മിസൈല്‍ പതിച്ചത്. അതേസമയം മിസൈല്‍ യു.എസിനോ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കോ ഭീഷണിയല്ലെന്നും എങ്കിലും തുടര്‍ നടപടികള്‍ യു.എസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
പരീക്ഷണം മിസൈല്‍ പദ്ധതികളില്‍ നിന്ന് ഇറാന് പിന്നോട്ടില്ലെന്ന് തെളിയിക്കുന്നതാണെന്നും എതിരാളികള്‍ക്കുള്ള മുന്നറിയിപ്പാണെന്നും പറയുന്നു.
ഈമാസമാദ്യം ഇറാന് 2015ലെ ആണവകരാറില്‍ പറഞ്ഞ പരിധിയിലധികം സമ്പുഷ്ട യുറേനിയം നിര്‍മിച്ചിരുന്നു. യു.എസ് ഉപരോധം പിന്‍വലിക്കാത്തപക്ഷം ആവശ്യമെന്നു തോന്നുന്നത്ര സമ്പുഷ്ടീകരിക്കുമെന്നാണ് ഇറാന് പരമോന്നത തേനാവ് അലി ഖാംനഈ പറഞ്ഞത്.
സഊദി സഖ്യത്തിന് ആയുധങ്ങള്‍ വില്‍ക്കുന്നത് യു.എസ് നിര്‍ത്തിയില്ലെങ്കില്‍ ഇറാന് മിസൈല്‍ പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് ശരീഫ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. സഊദി 67 ബില്യനും യു.എ.ഇ 22 ബില്യനും ആയുധങ്ങള്‍ വാങ്ങിക്കൂട്ടാനായി ചെലവിടുമ്പോള്‍ ഇറാന് 16 ബില്യന്‍ മാത്രമാണ് ഇതിനായി വിനിയോഗിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."