HOME
DETAILS

ത്രിതലത്തിലും  സാരഥികളായി

  
backup
December 31 2020 | 03:12 AM

%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%b8%e0%b4%be%e0%b4%b0%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b4%be
 
 
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളില്‍ അധ്യക്ഷന്‍മാരെയും ഉപാധ്യക്ഷന്‍മാരെയും തെരഞ്ഞെടുത്തു. രാഷ്ട്രീയ സമവാക്യങ്ങളെ തലകീഴായി മറിക്കുന്ന കൂട്ടുകെട്ടുകളും നീക്കങ്ങളും നറുക്കെടുപ്പുമൊക്കെയായി നാടകീയമായിരുന്നു പലയിടങ്ങളിലെയും അധ്യക്ഷ തെരഞ്ഞെടുപ്പ്. സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകളില്‍ 11 ഇടത്ത് എല്‍.ഡി.എഫും മൂന്നിടത്ത് യു.ഡി.എഫും അധികാരത്തിലെത്തി. ഇരുമുന്നണികള്‍ക്കും തുല്യസീറ്റുണ്ടായിരുന്ന വയനാട്ടില്‍ നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫ് അധികാരം നിലനിര്‍ത്തിയത്. കോണ്‍ഗ്രസിലെ സംഷാദ് മരക്കാറെ അധ്യക്ഷനായി തെരഞ്ഞെടുത്തു. എല്‍.ഡി.എഫിനാണ് വൈസ് പ്രസിഡന്റ് സ്ഥാനം. എറണാകുളവും മലപ്പുറവുമാണ് യു.ഡി.എഫ് ഭരണമുള്ള മറ്റ് ജില്ലാപഞ്ചായത്തുകള്‍. എറണാകുളത്ത് ഉല്ലാസ് തോമസും മലപ്പുറത്ത് മുസ്‌ലിം ലീഗിലെ എം.കെ റഫീഖയും അധ്യക്ഷ സ്ഥാനത്തെത്തി. എല്‍.ഡി.എഫ് അധികാരത്തിലെത്തിയ തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ ഡി.സുരേഷ്‌കുമാറും കൊല്ലത്ത് സാം കെ.ഡാനിയലും പത്തനംതിട്ടയില്‍ അഡ്വ. ഓമല്ലൂര്‍ ശങ്കരനും ആലപ്പുഴയില്‍ കെ.ജി രാജേശ്വരിയും കോട്ടയത്ത് നിര്‍മല ജിമ്മിയും ഇടുക്കിയില്‍ ജിജി കെ.ഫിലിപ്പും തൃശൂരില്‍ പി.കെ ഡേവിസും പാലക്കാട് കെ.ബിനുമോളും കോഴിക്കോട് കാനത്തില്‍ ജമീലയും കണ്ണൂരില്‍ പി.പി ദിവ്യയും കാസര്‍കോട് ബേബി ബാലകൃഷ്ണനും അധ്യക്ഷ സ്ഥാനത്തെത്തി. 
തിരുവനന്തപുരത്തും ആലപ്പുഴയിലും എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. 
 റാന്നി പഞ്ചായത്തില്‍ ബി.ജെ.പി പിന്തുണയോടെ എല്‍.ഡി.എഫ് അധികാരത്തിലെത്തിയെങ്കിലും രാജിവയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ തൃപ്പെരുന്തുറയില്‍ യു.ഡി.എഫ് പിന്തുണയോടെ എല്‍.ഡി.എഫ് ഭരണത്തിലെത്തി. 
കൊല്ലം പോരുവഴിയില്‍ എസ്.ഡി.പി.ഐ പിന്തുണയോടെ യു.ഡി.എഫ് അധികാരം നേടി. കോഴിക്കോട് അഴിയൂരില്‍ യു.ഡി.എഫ്-ആര്‍.എം.പി സഖ്യം അധികാരത്തിലെത്തി. 
തിരുവനന്തപുരം വെമ്പായത്ത് 25 വര്‍ഷത്തിനുശേഷം യു.ഡി.എഫ് ഭരണത്തിലെത്തി. ഇ.എം.എസിന്റെ നാടായ ഏലംകുളത്ത് നാല്‍പതുവര്‍ഷത്തിനുശേഷം യു.ഡി.എഫ് അധികാരത്തിലെത്തി. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  24 minutes ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  32 minutes ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  an hour ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  an hour ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  2 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  2 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  2 hours ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  2 hours ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  4 hours ago