'നോമ്പുതുറക്കാന്‍ സമ്മതിക്കാത്ത പൊലിസ് നടപടി പ്രതിഷേധാര്‍ഹം'
കോഴിക്കോട്: മര്‍കസിന് മുന്നിലെ വിദ്യാര്‍ഥി സമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളെ നോമ്പുതുറക്കാന്‍ പോലും സമ്മതിക്കാതെ അക്രമിച്ച പൊലിസ് നടപടി കാടത്തവും പ്രതിഷേധാര്‍ഹവുമാണന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലിയും ജനറല്‍ സെക്രട്ടറി ഒ.പി അഷ്റഫ് കുറ്റിക്കടവും പറഞ്ഞു.
ഇത്തരം വര്‍ഗീയ ചിന്താഗതിക്കാരായ ഉദ്യോഗസ്ഥരെ പടിക്കുപുറത്ത് നിര്‍ത്താന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കറ്റ് നല്കി വഞ്ചിക്കപ്പെട്ട വിദ്യാര്‍ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്ന് പകരം വിദ്യാര്‍ഥി സമരത്തെ അടിച്ചമര്‍ത്താനാണ് ശ്രമമെങ്കില്‍ സര്‍ക്കാരും മര്‍കസ് മനേജ്മെന്റും കനത്ത വില നല്‍കേണ്ടി വരുമെന്നും നേതാക്കള്‍ മുന്നറിയിപ്പു നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."