വോട്ടുകളും വിവിപാറ്റും: പൊരുത്തക്കേട് അന്വേഷിക്കാന്‍ പ്രത്യേക സംഘം
ന്യൂഡല്‍ഹി: വോട്ടിങ് മെഷീന് ക്രമക്കേട് സാധ്യമല്ലെന്ന നിലപാട് തുടരുന്നതിനിടെ വോട്ടിങ് മെഷീനിലെ വോട്ടുകളും വിവിപാറ്റും തമ്മിലുള്ള പൊരുത്തക്കേട് അന്വേഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 1.25 കോടി വിവിപാറ്റുകള്‍ പരിശോധിച്ചതില്‍ 51 എണ്ണത്തിലാണ് പൊരുത്തക്കേട് കണ്ടെത്തിയത്. ഇതിലെ ഏഴെണ്ണം സംബന്ധിച്ചാണ് അന്വേഷണം നടത്തുന്നത്.
വിശകലനം നടത്താന്‍ 10 ദിവസം സമയം നല്കി മെയ് 21നാണ് തെരഞ്ഞെടുപ്പ് കമ്മിഷന് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. പൊരുത്തക്കേടുണ്ടായത് ഏതു തരത്തിലുള്ള പിഴവ് മൂലമാണെന്ന് കണ്ടെത്താനാണ് നിര്‍ദേശം. മോക്ക് വോട്ടുകള്‍ മെഷീനില്‍നിന്ന് നീക്കുന്നതില്‍ റിട്ടേണിങ് ഓഫിസര്‍മാരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചോയെന്ന കാര്യവും പരിശോധിക്കാനും നിര്‍ദേശത്തിലുണ്ട്. 2017ല്‍ വിവിപാറ്റ് സംവിധാനം തുടങ്ങിയത് മുതല്‍ ആദ്യമായാണ് പൊരുത്തക്കേട് കണ്ടെത്തുന്നത്.
ഹിമാചലിലെ ഷിംല പാര്‍ലമെന്റ് മണ്ഡലത്തിലെ രേണുകാജി അസംബ്ലി മണ്ഡലത്തില്‍ എണ്ണിയതില്‍ ഒരു വിവിപാറ്റ് കാണാനില്ലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."