HOME
DETAILS

ജപ്പാന്‍ ഓപ്പണ്‍: സായ് പ്രണീത് സെമിയില്‍, സിന്ധു പുറത്ത്

  
backup
July 26, 2019 | 8:48 PM

%e0%b4%9c%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%93%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%be%e0%b4%af%e0%b5%8d-%e0%b4%aa%e0%b5%8d-2

 

 


ടോക്യോ: ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണിന്റെ സെമിയില്‍ പ്രവേശിച്ച് ഇന്ത്യന്‍ താരം സായ് പ്രണീത്. ഇന്നലെ നടന്ന ക്വാര്‍ട്ടറില്‍ ഇന്തോനേഷ്യയുടെ ടോമി സുഗിയാര്‍തോയെ പരാജയപ്പെടുത്തിയാണ് പ്രണീത് സെമിയില്‍ പ്രവേശിച്ചത്.
ഇതോടെ സായ് പ്രണീത് ജപ്പാന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാവുകയും ചെയ്തു. 21-12, 21-15 എന്ന സ്‌കോറിനായിരുന്നു പ്രണീതിന്റെ വിജയം.
36 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു പ്രണീതിന്റെ ജയം. ഈ വര്‍ഷം സായ് പ്രണീതിന്റെ രണ്ടാം സെമി ഫൈനലാണ്. ടോപ് സീഡായ ജാപ്പനീസ് താരം കെന്റോ മൊമോട്ടയാണ് സെമിയില്‍ സായ് പ്രണീതിന്റെ എതിരാളി.
ക്വാര്‍ട്ടറില്‍ ഇന്തോനേഷ്യയുടെ ആന്റണി സിനിസുക ഗിന്റിങ്ങിനെ പരാജയപ്പെടുത്തിയാണ് മൊമോട്ട സെമിയിലെത്തിയത്.
അതേസമയം ജപ്പാന്‍ താരം അകാനെ യമാഗുച്ചിയോട് പരാജയപ്പെട്ട് ഇന്ത്യന്‍ പ്രതീക്ഷയായിരുന്നു പി.വി സിന്ധു പുറത്തായി.
ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് സിന്ധു യമാഗുച്ചിയോട് പരാജയപ്പെടുന്നത്. ഇന്തോനേഷ്യന്‍ ഓപ്പണിലായിരുന്നു സിന്ധു യമാഗുച്ചിയോട് പരാജയപ്പെട്ടത്. 18-21, 15-21 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ തോല്‍വി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമയം കഴിഞ്ഞിരിക്കുന്നു ട്രംപ്, ഇനി തീരുമാനം അറിയിക്കൂ; അവസാന മുന്നറിയിപ്പുമായി ഇറാൻ

International
  •  a month ago
No Image

വോട്ടെണ്ണലിൽ കൃത്യത നിർബന്ധം; ധൃതി കാട്ടരുതെന്ന് ഉദ്യോഗസ്ഥർക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം

Kerala
  •  a month ago
No Image

ലൈംഗികാതിക്രമക്കേസുകൾ ഒത്തുതീർക്കാൻ ന്യൂയോർക്ക് അതിരൂപത; 7592 കോടി രൂപ നൽകും, ആസ്ഥാന മന്ദിരം വിറ്റു

International
  •  a month ago
No Image

രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല; ആരോപണങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍ 

Kerala
  •  a month ago
No Image

ഇറാനിൽ ഇന്റർനെറ്റ് വിലക്ക് ലംഘിച്ച് 'നിഗൂഢ ശൃംഖല'; സ്റ്റാർലിങ്ക് ഉപകരണങ്ങൾ രഹസ്യമായി എത്തിക്കുന്നതായി റിപ്പോർട്ട്

International
  •  a month ago
No Image

രോഗഭീതിക്കിടെ കുടിവെള്ളത്തിന് പകരം മലിനജല വിതരണം; ഓമശ്ശേരി പഞ്ചായത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

Kerala
  •  a month ago
No Image

റോഡില്‍ വാക്കുതര്‍ക്കം; മധ്യവയസ്‌കനെ കാറിന്റെ ബോണറ്റിലിരുത്തി 2 കിലോമീറ്റര്‍ വാഹനമോടിച്ചു; പ്രതിക്കായി തിരച്ചില്‍ 

National
  •  a month ago
No Image

പാചകവാതക വിലവര്‍ധന ജനങ്ങളോടുള്ള ക്രൂരത; കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണമെന്ന് മുഖ്യമന്ത്രി 

Kerala
  •  a month ago
No Image

ധർമ്മടത്ത് യു.ഡി.എഫ് സ്ഥാനാർഥിയുടെ വീടിന് സമീപം ബോംബ് ശേഖരം: കുടുംബത്തിന്റെ സുരക്ഷയിൽ ആശങ്ക; പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് വി.പി അബ്ദുൽ റഷീദ്

Kerala
  •  a month ago
No Image

കോട്ടയിലെ ഹോസ്റ്റലുകളിൽ 'ഫാൻ കൂടുകൾ'; ആത്മഹത്യ തടയാൻ വിചിത്ര നടപടി, ദൃശ്യങ്ങൾ വൈറൽ

National
  •  a month ago