വ്യക്തികൾക്ക് സേവനം നൽകുന്നതിന് അബ്ശിറിന്റെ പുതിയ പതിപ്പ് പുറത്തിറക്കി
റിയാദ്: സഊദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ ഗവൺമെന്റ് സേവനങ്ങൾക്കായുള്ള അബിഷിറിന്റെ പുതിയ പതിപ്പ് പുറത്തിറക്കി. നിരവധി സേവനങ്ങൾ എളുപ്പത്തിൽ കാണാനും കൈകാര്യം ചെയ്യാനും സാധിക്കുന്ന "അബ്ഷിർ ഇന്റിവിജ്വൽ" മൊബൈൽ ആപ്ലിക്കേഷനാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്. വിവിധ സർവ്വീസുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് ആപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നത്. ഉപഭോക്താക്കളുടെ സമയം ലാഭിക്കാവുന്ന തരത്തിൽ വിവിധ സർവ്വീസുകൾ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്നെ തരത്തിലാണ് ആപ്ലിക്കേഷൻ നിർമ്മിച്ചതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
ഡിജിറ്റൽ ഐഡി (ഡിജിറ്റൽ ഇഖാമ ), പാസ്‌പോർട്ടുകൾ, ഡ്രൈവിംഗ് ലൈസൻസ് പുതുക്കുക, നഷ്ടപ്പെട്ട രേഖകൾ, അപ്പോയിന്റ്മെന്റ് മാനേജ്മെന്റ്, വിവിധ കാര്യങ്ങൾക്കുള്ള അപ്പീൽ, ഡോക്യുമെന്റ് ഡെലിവറി, വാടക കരാറുകൾ, വിസ അഡ്മിനിസ്ട്രേഷൻ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടെ വിവിധ സേവനങ്ങൾ വളരെ എളുപ്പത്തിൽ തന്നെ ഇതിൽ കാണാനാകും. കൂടാതെ, ട്രാഫിക് നിയമ ലംഘനങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിൽ അത് എവിടെ വെച്ചാണെന്നതടക്കമുള്ള കാര്യങ്ങളും പെട്ടെന്ന് തന്നെ ലൊക്കേഷൻ സഹിതം കണ്ടെത്താനാകും.
ആൻഡ്രോയിഡ്, ഐഫോൺ മൊബൈലുകളിൽ ബീറ്റാ വേഷമാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ആൻഡ്രോയിഡ് മൊബൈൽ ഉപഭോക്താക്കൾക്ക് ഇവിടെ ക്ലിക്ക് ചെയ്‌താൽ ആപ് ഡൗൺലോഡ് ചെയ്യാനാകും. ആപ്പിൾ മൊബൈലിന് ഇവിടെ ക്ലിക്ക്ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."