സംസ്ഥാന കണ്വന്ഷന് നടത്തി
തൃപ്പൂണിത്തുറ: ഗ്യാസ് വിതരണരംഗത്തെ തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസ് അനുവദിക്കണമെന്ന് ഓള് കേരള ഗ്യാസ് ഏജന്‍സീസ് യൂനിയന്‍ സി.ഐ.ടി.യു സംസ്ഥാന കണ്വന്ഷന് ആവശ്യപ്പെട്ടു. കണ്വന്ഷന് അഡ്വ.എം സ്വരാജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് വി.എസ് മണി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍.കെ അക്ബര്‍, കെ.കെ കലേശന്, എസ് രാജ് മോഹന്‍, അഷറഫ്, ഗോവിന്ദന് കുട്ടി, ജയിംസ് എന്നിവര്‍ സംസാരിച്ചു.
മിനിമം വേതനം 18000 രൂപയാക്കുക, എല്ലാ ജീവനക്കാര്‍ക്കും ഇ എസ് ഐ, പിഎഫ്, ക്ഷേമനിധി എന്നിവ ഉറപ്പ് വരുത്തുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുക, തുടങ്ങിയ പ്രമേയങ്ങളും കണ്വെന്ഷന് അംഗീകരിച്ചു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ആ ഗസ്റ്റ് 26ന് യൂണിയന് നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും സജി പോള്‍ സ്വാഗതവും ബിനു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."