HOME
DETAILS
MAL
സമര പ്രഖ്യാപന കണ്വന്ഷന്
backup
July 31 2016 | 21:07 PM
കോതമംഗലം: സെപ്റ്റംബര്‍ രണ്ടിന് ദേശവ്യാപകമായി നടക്കുന്ന 24 മണിക്കൂര്‍ ദേശീയ പൊതുപണിമുടക്ക് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കോതമംഗലത്ത് സംയുക്ത ട്രേഡ് യൂനിയന്‍ താലൂക്ക് കോര്‍ഡിനേഷന്‍ കമ്മിറ്റി സമര പ്രഖ്യാപന കണ്വന്ഷന് നടത്തി.
ടി.എം മീതിയന്‍ സ്മാരക ഹാളില്‍ നടന്ന കണ്വന്ഷന് കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് കെ.എ ജോയി ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ഏരിയ സെക്രട്ടറി എം.എസ് ജോര്‍ജ്ജ് അധ്യക്ഷനായിരുന്നു.
റീജിയണല്‍ പ്രസിഡന്റ് അഡ്വ. അബു മൊയ്തീന്, എച്ച് എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് മനോജ് ഗോപി , എസ്.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് പി.എം.എ കരീം, റോയി കെ പോള്‍, ടി.കെ രാജന്, ടി.പി തമ്പാന്, എന്‍.സി ചെറിയാന്, ജോയി കൗങ്ങുംപിള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."