ആദിവാസി പെണ്‍കുട്ടിയുമായി പ്രണയം; ഗുജറാത്തില്‍ മുസ്ലിം യുവാവിനെ അടിച്ചുകൊന്നു
അഹമ്മദാബാദ്: ആദിവാസി പെണ്‍കുട്ടിയെ പ്രണയിച്ച മുസ്ലിം യവാവിനെ അടിച്ചുകൊന്നു. ബറൂജ് ജില്ലയിലെ ജഗാഡിയയിലാണു സംഭവം. 18കാരിയായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കഴിഞ്ഞ വ്യാഴാഴ്ച യുവാവിനെ മര്‍ദിക്കുകയായിരുന്നു. സംഭവത്തിലെ പ്രതികളെ തിരിച്ചറിഞ്ഞതായും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലിസ് അറിയിച്ചു.
അജയ് വാസവ, വിജയ് വാസവ, അക്ഷയ് വാസവ, ദിനേഷ് വാസവ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ദരോലി ഗ്രാമത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയുമായി അടുത്ത പ്രദേശമായ ബോറിഡയില് താമസിക്കുന്ന യുവാവ് പ്രണയത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും ഈ ബന്ധത്തെ എതിര്‍ക്കുകയായിരുന്നു.
യുവാവുമായുള്ള ബന്ധം ഉപേക്ഷിക്കാനും ബന്ധുക്കള്‍ പെണ്‍കുട്ടിയോട് അഭ്യര്‍ഥിച്ചിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ഒരുമാസമായി ഇവര്‍ തമ്മില്‍ കണ്ടിരുന്നില്ല. ഇതേതുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയെ തേടി പെണ്‍കുട്ടി താമസിക്കുന്ന പ്രദേശത്തേക്ക് പുറപ്പെട്ടു. ഇതറിഞ്ഞ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിനെ പിടിച്ച് മര്‍ദിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി സൂപ്രണ്ടന്റ് പൊലിസ് എല്‍.കെ സാല അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."