HOME
DETAILS

ഇന്ത്യക്ക് കിരീടം

  
backup
October 07, 2018 | 7:09 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b4%bf%e0%b4%b0%e0%b5%80%e0%b4%9f%e0%b4%82-2

ധാക്ക: എ.സി.സി അണ്ടര്‍ 19 ഏഷ്യാകപ്പ് കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ശ്രീലങ്കയെ 144 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ യുവനിര കിരീടം സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 305 വിജയ ലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 160 റണ്‍സിന് പുറത്തായി. 10 ഓവറില്‍ 38 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്ത ഹര്‍ഷ് ത്യാഗിയാണ് ഇന്ത്യയുടെ വിജയ ശില്‍പ്പി. മികച്ച പ്രകടനം നടത്തിയ ത്യാഗിയെ മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇന്ത്യക്ക് വേണ്ടി നാല് പേര്‍ അര്‍ധ ശതകം നേടി. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും അഞ്ജു റാവത്തും ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. യശസ്വി ജയ്‌സ്വാള്‍ 113 പന്തില്‍ ഒരു സിക്‌സും എട്ടു ഫോറുമടക്കം 85 റണ്‍സ് നേടിയപ്പോള്‍ അഞ്ജു 79 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സുമടക്കം 57 റണ്‍സെടുത്തു. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 31 റണ്‍സെടുത്ത് പുറത്തായി.
അവസാന ഓവറുകളില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം നടത്തിയ ക്യാപ്റ്റന്‍ പ്രഭ്‌സിംറാന്‍ സിങ് (37 പന്തില്‍ 65), ആയുഷ് ഭൂമി (28 പന്തില്‍ 52) എന്നിവരാണ് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തിയത്. ശ്രീലങ്കക്ക് വേണ്ടി കലാന പെരേര, കല്‍ഹര സേനാരത്‌നെ, ദുലിത് വെള്ളാലഗെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കക്ക് സ്‌കോര്‍ 20 ല്‍ നില്‍ക്കെ 12 റണ്‍സെടുത്ത ഓപ്പണര്‍ നിപുന്‍ ദനഞ്യയെ നഷ്ടമായി. 49 റണ്‍സെടുത്ത നിഷാന്‍ മദുഷ്‌ക്കയും 48 റണ്‍സെടുത്ത നവോദ് പരനവിതാനയും 31 റണ്‍സെടുത്ത സൂര്യബന്ദാരയും മാത്രമാണ് ശ്രീലങ്കന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഇന്ത്യന്‍ താരം യശസ്വി ജയ്‌സ്വാളിനെ ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുത്തു.
ഏഷ്യാ കപ്പില്‍ ആറാം തവണയാണ് യുവ ഇന്ത്യ കിരീടം ചൂടുന്നത്. ഏഷ്യാ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ റെക്കോര്‍ഡും ഇന്ത്യയുടെ പേരില്‍ തന്നെയാണ്. 1989, 2003, 2012, 2013-14, 2016 എന്നീ വര്‍ഷങ്ങളിലായിരുന്നു ഇതിനു മുന്‍പ് ഇന്ത്യ ഏഷ്യാ കപ്പില്‍ കിരീടം ചൂടിയത്. ഓരോ തവണ കിരീടം നേടിയ പാകിസ്താനും അഫ്ഗാനിസ്താനും മാത്രമാണ് കിരീട നേട്ടത്തില്‍ ഇന്ത്യക്ക് പിന്നിലുള്ളത്. 2012ല്‍ നടന്ന മത്സരത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന ഫൈനല്‍ മത്സരം സമനില പാലിച്ചതിനാല്‍ ഇരുടീമുകളും കിരീടം പങ്കിടുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അരിയിൽ ഷുക്കൂർ വധക്കേസ് പ്രതി തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി; വിവാദം

Kerala
  •  a day ago
No Image

ഈദ് അൽ ഇത്തിഹാദ് 2025: നവംബർ 19 മുതൽ ഡിസംബർ 2 വരെ വിപുലമായ പരിപാടികളുമായി ഷാർജ

uae
  •  a day ago
No Image

സഹപ്രവർത്തകനെ പരസ്യമായി അപമാനിച്ചു: പ്രതിയോട് 30,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  a day ago
No Image

കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ: മിന്നലേറ്റു പൂച്ച ചത്തു; വീടുകൾക്ക് വ്യാപക നാശം

Kerala
  •  a day ago
No Image

'സ്ഥാനാർഥി നിർണയത്തിൽ എല്ലാവരുടെയും താൽപര്യം സംരക്ഷിക്കാനാവില്ല'; കൊച്ചി ഡെപ്യൂട്ടി മേയറുടെ രാജിയിൽ വിശദീകരണവുമായി സിപിഐ

Kerala
  •  a day ago
No Image

അതിവേഗത്തിൽ പറന്നവർക്ക് പൂട്ട് വീണു: 100 കി.മീ/മണിക്കൂറിൽ ഇ-ബൈക്ക് ഓടിച്ച കൗമാരക്കാരെ ദുബൈ പൊലിസ് പിടികൂടി; 101 വാഹനങ്ങൾ പിടിച്ചെടുത്തു

uae
  •  a day ago
No Image

പാർട്ടിയിൽ മെമ്പർഷിപ്പ് പോലുമില്ലാത്ത വ്യക്തികളാണ് സ്ഥാനാർഥികളായി മത്സരിക്കുന്നത്: കൊച്ചി ഡെപ്യൂട്ടി മേയർ സിപിഐ വിടുന്നു

Kerala
  •  a day ago
No Image

ഡിസംബറിൽ ദുബൈ വിമാനത്താവളത്തിൽ തിരക്കേറും; യാത്രക്കാർക്ക് നിർദേശങ്ങളുമായി എമിറേറ്റ്‌സ് എയർലൈൻസ്

uae
  •  a day ago
No Image

എസ്.ഐ.ആറില്‍ ഇടപെടില്ല, നീട്ടിവെക്കാന്‍ സുപ്രിംകോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി

Kerala
  •  a day ago
No Image

ബിഹാറില്‍ ജയിച്ചത് എന്‍.ഡി.എ അല്ല, തെരഞ്ഞടുപ്പ് കമ്മിഷന്‍: രമേശ് ചെന്നിത്തല

Kerala
  •  a day ago