പിന്തുണയുമായി മുഖ്യമന്ത്രി അടൂരിന്റെ വീട്ടില്‍
കേരളം അടൂരിന്റെ നിലപാടിനൊപ്പമെന്ന് മുഖ്യമന്ത്രി
ജയ് ശ്രീറാം വിളി കൊലവിളിക്കായി ഉപയോഗിക്കുന്നതിനെ ഇനിയും എതിര്‍ക്കുമെന്ന് അടൂര്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പിന്തുണയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടകംപള്ളി സുരേന്ദ്രനും അടൂര്‍ ഗോപാലകൃഷ്ണന്റെ വീട്ടിലെത്തി. അടൂരിന്റേത് ധീരമായ നിലപാടാണെന്നും കേരളം ആ നിലപാടിനൊപ്പമാണെന്നും ആക്കുളത്തെ വസതിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സംഘ്പരിവാര്‍ ഭീഷണി കേരളത്തില്‍ ചെലവാകില്ല. നാടും രാജ്യവും ആദരിക്കുന്ന അടുരിനെതിരേ വൃത്തികെട്ട രീതിയില്‍ അധിക്ഷേപിച്ച ശേഷവും അതിനെ തുടര്‍ച്ചയായി ന്യായീകരിക്കുകയാണ് സംഘ്പരിവാര്‍ നേതാക്കളും കൂട്ടരും. കേരളത്തിന്റേത് മതനിരപേക്ഷ സംസ്‌കാരമാണ്. ഛിദ്രശക്തികളുടെ ഭീഷണി ഇവിടെ വിലപ്പോകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അരമണിക്കൂറോളം അടൂരുമായി സംസാരിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.
മന്ത്രി കടകംപള്ളി സുരേന്ദ്രനും അടൂരിന്റെ വീട്ടിലെത്തി പിന്തുണ അറിയിച്ചു. ലോകം ആദരിക്കുന്ന അടൂരിനെതിരേ ബി. ഗോപാലകൃഷ്ണന്റെ പരാമര്‍ശം ബി.ജെ.പി ചെന്നെത്തിയിരിക്കുന്ന അധഃപതനത്തിന്റെ ആഴം ബോധ്യപ്പെടുത്തുന്നതാണെന്ന് മന്ത്രി പറഞ്ഞു.
അടൂരിനെ പോലുള്ള സമുന്നത വ്യക്തിത്വത്തെ അപമാനിക്കാനുള്ള ശ്രമങ്ങളെ ബി.ജെ.പി നേതൃത്വം തള്ളിപ്പറയുന്നില്ലെന്നത് വളരെ പ്രധാനപ്പെട്ടതാണ്. ബി.ജെ.പി സ്വീകരിക്കുന്ന ഫാസിസ്റ്റ് നിലപാടിനെതിരേ ശക്തമായ പ്രതിരോധം നമ്മള്‍ ഉയര്‍ത്തേണ്ടതുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.
തനിക്ക് പിന്തുണ അറിയിക്കാന്‍ നേരിട്ടെത്തിയ മന്ത്രിമാര്‍ക്ക് അടൂര്‍ നന്ദി അറിയിച്ചു. മതവര്‍ഗീയ ശക്തികള്‍ക്കെതിരേയുള്ള മുഖ്യമന്ത്രിയുടെ നിലപാട് തനിക്കും നാടിനും കരുത്തു പകരുന്നതാണ്. താന്‍ എടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. ജയ് ശ്രീറാം വിളി കൊലവിളിക്കായി ഉപയോഗിക്കുന്നതിനെ ഇനിയും എതിര്‍ക്കും. ഫോണില്‍ നിരന്തരം ഭീഷണി വരുന്നുണ്ട്. ഭയന്ന് പിന്മാറില്ല. ആരെയും പേടിച്ച് ജീവിക്കാനാകില്ലെന്നും അടൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."