HOME
DETAILS

നഗരൂര്‍ പൊലിസ് സ്റ്റേഷന്‍ ആറ്റിങ്ങല്‍ കോടതിയുടെ പരിധിയില്‍

  
backup
October 08 2018 | 03:10 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8-2

കല്ലമ്പലം: നഗരൂര്‍ പൊലിസ് സ്റ്റേഷന്റെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള കോടതിയേതെന്ന് തീരുമാനമായി. നഗരൂര്‍ സ്റ്റേഷനെ ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിന്റെ അധികാര പരിധിയിലുള്‍പ്പെടുത്തി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വെള്ളിയാഴ്ച ഉത്തരവിറക്കി. ഇനി സ്റ്റേഷനില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിന് തടസമില്ല. ഉത്തരവിറങ്ങിയതോടെ ശനിയാഴ്ച മുതല്‍ ഇവിടെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങി. ഉദ്ഘാടനം കഴിഞ്ഞു ഒരുമാസമായിട്ടും നഗരൂര്‍ സ്റ്റേഷനില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്ത വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായിരുന്നു. ഇപ്പോഴിറങ്ങിയിട്ടുള്ളത് ഇടക്കാല ഉത്തരവാണ്.
ഈ വിഷയത്തില്‍ അന്തിമതീരുമാനമുണ്ടാകേണ്ടത് ഹൈക്കോടതിയില്‍ നിന്നാണെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബി. സത്യന്‍ എം.എല്‍.എ നടത്തിയ ഇടപെടലുകളാണ് വേഗത്തില്‍ തീരുമാനമെടുക്കുന്നതിന് സഹായിച്ചത്. സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ പൊലിസ് സ്റ്റേഷനാണ് നഗരൂരില്‍ സ്ഥാപിച്ചത്. ഓഗസ്റ്റ് 13ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്.
കിളിമാനൂര്‍, ആറ്റിങ്ങല്‍, കല്ലമ്പലം സ്റ്റേഷനുകളില്‍ നിന്നുള്ള സ്ഥലങ്ങളുള്‍പ്പെടുത്തിയാണ് നഗരൂര്‍ പൊലിസ് സ്റ്റേഷന്റെ അതിര്‍ത്തി നിര്‍ണയിച്ചത്. ഇതില്‍ ആറ്റിങ്ങല്‍ സ്റ്റേഷനിലെ കേസുകള്‍ ഒന്നാം കോടതിയിലും കല്ലമ്പലത്തെയും കിളിമാനൂരിലെയും കേസുകള്‍ മൂന്നാംകോടതിയിലുമാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇതാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് നഗരൂര്‍ പൊലിസ് സ്റ്റേഷന് തടസമായത്.
തുടര്‍ന്ന് കോടതി നിര്‍ണയിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് പൊലിസ് ഹൈക്കോടതില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.ഇതിന്മേലാണ് ഇപ്പോള്‍ നടപടിയുണ്ടായിട്ടുള്ളത്. ഇതുവരെ നഗരൂര്‍ സ്റ്റേഷന്റെ പരിധിയിലെ കേസുകള്‍ ആറ്റിങ്ങല്‍ സ്റ്റേഷന്‍ വഴി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  19 minutes ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  6 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago