സൈക്ലോയിഡ്‌സ് ടെക്‌നോപാര്‍ക്കിലും
തിരുവനന്തപുരം: കാനഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐ.ടി കണ്‍സള്‍ട്ടിങ് കമ്പനി സൈക്ലോയിഡ്‌സ് തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന്റെ മൂന്നാംഘട്ടത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നു. ആഗോളമേഖലയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കാനഡക്ക് പുറത്ത് സ്ഥാപിക്കുന്ന ആദ്യത്തെ ഓഫിസാണ് ടെക്‌നോപാര്‍ക്കിലേത്.
യമുന കെട്ടിട സമുച്ചയത്തില്‍ 4500 ചതുരശ്ര അടി സ്ഥലത്താണ് നാളെ മുതല്‍ കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആദ്യവര്‍ഷം തന്നെ നൂറോളം ഐ.ടി വിദഗ്ധരുടെ സേവനം യമുന ഓഫിസില്‍ പ്രയോജനപ്പെടുത്തും. 2020ലേക്ക് 100 മില്യണ്‍ യു.എസ് ഡോളര്‍ കമ്പനിയായി മാറുകയാണ് ലക്ഷ്യമെന്നും ടെക്‌നോപാര്‍ക്കിലെ ഓഫിസ് ആഗോളതലത്തില്‍ കമ്പനിയുടെ തന്ത്രപ്രധാനമായ കേന്ദ്രമാകുമെന്നും സ്ഥാപക ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എ.ആര്‍ അനില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡയരക്ടര്‍ ശ്രീത ശ്രീകുമാര്‍, ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ നൗഷാദ് അബ്ദുല്‍ ഖാദര്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."