ചെങ്ങോടുമലയില്‍ ഖനനം വേണ്ട
പേരാമ്പ്ര: ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനവും ക്രഷറും വേണ്ടെന്ന പ്രമേയം കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് ഗ്രാമസഭ പാസാക്കി. 331 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തീരുമാനം പാസാക്കിയത്. ഖനന വിഷയം ചര്‍ച്ച ചെയ്യാന്‍ വാര്‍ഡിലെ വോട്ടര്‍മാര്‍ ഒപ്പിട്ടു നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ഗ്രാമസഭ വിളിച്ചു ചേര്‍ത്തത്.
വാര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ആളുകള്‍ ഗ്രാമസഭയില്‍ എത്തിയത്. ജൂലൈ 24 ന് നടത്താന്‍ നിശ്ചയിച്ച ഗ്രാമസഭ ക്വാറി മാഫിയയുടെ ആളുകളെത്തി അലങ്കോലമാക്കുകയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വോട്ടര്‍മാരെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് മാറ്റിവച്ച ഗ്രാമസഭയാണ് ഇപ്പോള്‍ നടന്നത്. നേരത്തെ രണ്ടാം വാര്‍ഡ് ഗ്രാമസഭയും ഊര് കൂട്ടവും കരിങ്കല്‍ ഖനനത്തിനെതിരായ പ്രമേയം വന്‍ ഭൂരിപക്ഷത്തില്‍ പാസാക്കിയിരുന്നു. ഒന്ന്, 16, 17 വാര്‍ഡുകളിലെ വോട്ടര്‍മാര്‍ പ്രത്യേകഗ്രാമസഭ വിളിക്കാന്‍ വോട്ടര്‍മാരുടെ ഒപ്പ് ശേഖരിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയിട്ടുണ്ട്. നാലാം വാര്‍ഡ് ഗ്രാമസഭയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറാങ്ങോട്ട് അധ്യക്ഷായായി.
എന്‍.കെ മധുസൂദനന് പ്രമേയം അവതരിപ്പിച്ചു. വൈ. പ്രസിഡന്റ് കെ.കെ ബാലന്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ. ഹമീദ്, വാര്‍ഡ് മെംബര്‍ എന്‍. രമ്യ സംസാരിച്ചു.
ഗ്രാമസഭയില്‍ പ്രമേയം വിജയിച്ചതിനെ തുടര്‍ന്ന് സമരസമിതിയുടെ നേതൃത്വത്തില്‍ കൂട്ടാലിടയില്‍ ആഹ്ലാദ പ്രകടനം നടത്തി. സുരേഷ് ചീനിക്കല്‍, ലിനീഷ് നരയംകുളം, ജിമിനേഷ് കൂട്ടാലിട, പി.പി പ്രദീപന്, ദിലീഷ് കൂട്ടാലിട, സി. രാജന്, ബിജു കൊളക്കണ്ടി നേതൃത്വം നല്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."