HOME
DETAILS
MAL
കശ്മിരിലേക്ക് കൂടുതല്‍ അര്‍ധസൈനികരെ വിന്യസിച്ച് ഉത്തരവ്
backup
July 27 2019 | 20:07 PM
ന്യൂഡല്‍ഹി: കശ്മിരിലേക്ക് 100 കമ്പനി അര്‍ധസൈനികരെക്കൂടി വിന്യസിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്.
ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് കശ്മിരില്‍ പ്രതിഷേധം നടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് കേന്ദ്രം കൂടുതല്‍ സുരക്ഷാ സൈന്യത്തെ വിന്യസിക്കുന്നത്. 50 കമ്പനി സി.ആര്.പി.എഫ്, 30 കമ്പനി എസ്.എസ്.ബി, 10 കമ്പനി വീതം ബി.എസ്.എഫ്, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലിസ് എന്നിങ്ങനെയാണ് വിന്യസിക്കുക.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നിര്‍ദേശപ്രകാരമാണ് സൈനികരെ വിന്യസിക്കുന്നത്. സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്താല്‍ ഡോവല്‍ അടുത്തിടെ കശ്മിര് സന്ദര്‍ശിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലും സമാനമായി 100 കമ്പനി അര്‍ധ സൈനികരെ കേന്ദ്രം വിന്യസിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."