വടകരയിലെ അക്രമം; ശക്തമായ നടപടി സ്വീകരിക്കണമെന്ന്
വടകര: മേഖലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന സി.പി.എം, ബി.ജെ.പി സംഘര്‍ഷങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് വടകര ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. സമാധാന അന്തരീക്ഷം തകര്‍ക്കുന്ന തരത്തിലുള്ള ബോംബ് ആക്രമങ്ങളുടെ ഉറവിടം കണ്ടെത്താന്‍ പൊലിസിന് കഴിയുന്നില്ല.
അക്രമം തുടരുമ്പോഴും പ്രതികളെ കണ്ടെത്തുന്നതിനോ,ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാനോ സാധിക്കുന്നില്ല. സാമാധാനം നിലനിര്‍ത്താന്‍ മുഴുവന്‍ ജനാധിപത്യ കക്ഷികളും രംഗത്ത് വരണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ബോംബ് രാഷ്ട്രീയം പൊതുജനങ്ങളുടെ സമാധാന ജീവിതത്തെ തകര്‍ക്കുകയാണെന്ന് എസ്.ഡി.പി.ഐ വടകര മണ്ഡലം കമ്മിറ്റി ആരോപിച്ചു. അക്രമ സംഭവങ്ങളില്‍ പൊലിസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സാലിം അഴിയൂര്‍ അധ്യക്ഷനായി. സവാദ് വടകര, അസീസ് ഹാജി വെള്ളോളി, ഷംസീര്‍ ചോമ്പാല, ഷാജഹാന്‍ , നിസാം പുത്തൂര്‍ സംസാരിച്ചു.
വടകര: മടപ്പള്ളി ഗവ. കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനെ വേളം പൊയില്‍ മുക്കില്‍ ആക്രമിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മടപ്പള്ളി സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.കോട്ടയില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."