ലയണ്‍സ് ക്ലബ് അന്നം കൗണ്ടര്‍ ശ്രദ്ധേയമാകുന്നു
മാന്നാര്‍:ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ മാന്നാറില്‍ ആരംഭിച്ച സൗജന്യ ഭക്ഷണ കൗണ്ടര്‍ നിരവധി പേര്‍ക്ക് ആശ്വാസമേകുന്നു. ദിനം പ്രതി നറോളം പേരാണ് ഈ കൗണ്ടര്‍ സന്ദര്‍ശിച്ച് ഉച്ച ഭക്ഷണ പൊതി വാങ്ങി പോകുന്നത്. മാന്നാറില്‍ ഉച്ചഭക്ഷണില്ലാതെ ആരും വിഷമിക്കരുതെന്ന വലിയ ലക്ഷ്യത്തോടെയാണ് ഈ കൗണ്ടര്‍ തുറന്നിരിക്കുന്നത്.
എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മുതല്‍ രണ്ട് വരെ ഈ കൗണ്ടറില്‍ നിന്ന് ഭക്ഷണം ലഭിക്കും. വിവിധ സംഘടനകളും സുമനസ്സുകളും എത്തിക്കുന്ന ഭക്ഷണ പൊതിയാണ് ഇത്തരത്തില്‍ നല്‍കുന്നത്. തുടങ്ങിയിട്ട് അധികം നാളുകള്‍ ആയില്ലെങ്കിലും നല്ല പ്രതികരണാണ് ഈ സംരഭത്തിന് ഉണ്ടായികൊണ്ടിരിക്കുന്നതെന്ന് ലയണ്‍സ് ക്ലബ് ഡിസ്ട്രിക്റ്റ് ഭാരവാഹിയായ ആര്‍.വെങ്കിടാചലം പറഞ്ഞു. ഉച്ച ഭക്ഷണം ആവശ്യമുള്ള എല്ലാവര്‍ക്കും പൊതി നല്‍കുന്ന തരത്തിലാണ് ഈ കൗണ്ടറില്‍ സജ്ജീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."