വികസന സെമിനാര്‍ സംഘടിപ്പിച്ചു
മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ 13ാം പഞ്ചവത്സര പദ്ധതി വികസന സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് പാലക്കല്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹുസൈന് കോളശ്ശേരി അധ്യക്ഷനായി. 5.85 കോടി രൂപയുടെ കരട് പദ്ധതി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയര്മാന് മുസ്തഫ വറോടന്‍ അവതരിപ്പിച്ചു. ഉല്പാദന മേഖലക്ക് 47.4 ലക്ഷം, ശുചിത്വം, മാലിന്യ സംസ്കരണം 15.8 ലക്ഷം, വനിതാ ക്ഷേമം 25.3 ലക്ഷം, കുട്ടികള്‍, ഭിന്നശേഷിയുളളവര്‍, ഭിന്ന ലിംഗക്കാര്‍ എന്നിവര്‍ക്ക് വേണ്ടിയുളള പദ്ധതിക്ക് 12.6 ലക്ഷം എന്നിങ്ങനെയാണ് കരട് പദ്ധതിയില്‍ ഫണ്ട് നീക്കിവെച്ചിരിക്കുന്നത്.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. ഉഷ, ജില്ലാ പഞ്ചായത്തംഗം സീമ കൊങ്ങശ്ശേരി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജംഷീല മെഹബൂബ്, എം. അവറ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന്മാരായ കെ.പി ഹംസ, മഞ്ജുതോമസ്, അംഗങ്ങളായ അര്‍സല്‍ എരേരത്ത്, എം. മുഹമ്മദാലി, കെ.പി റംല, ഫസീല, സാഹിത്യകാരന് കെ.പി.എസ് പയ്യനെടം, അബു വറോടന്‍ (ക്ലബ്ബ് കോര്‍ഡിനേഷന്‍) സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."